Latest NewsKeralaNews

സ്മാര്‍ട്ട് ടിവിക്ക് 65% ലാപ്ടോപ്പുകള്‍ക്ക് 40% വില കിഴിവ്:ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ ഇന്ന് മുതല്‍

തിരുവനന്തപുരം: ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ 2024ന് ഇന്ന് തുടക്കമാകും. ഇന്ന് അര്‍ധരാത്രിയോടെ പ്രൈം മെമ്പര്‍മാര്‍ക്കായി വില്‍പന ആരംഭിക്കും. വിവിധ ഇലക്ട്രോണിക്‌സ്, ഫാഷന്‍, ഹോം ഉല്‍പന്നങ്ങള്‍, സ്മാര്‍ട്ട്‌ഫോണ്‍ എന്നിവ വമ്പന്‍ ഡിസ്‌കൗണ്ടോടെ ഇന്നുമുതല്‍ ആമസോണില്‍ നിന്ന് വാങ്ങാം.

Read Also: പീഡന പരാതിയിൽ നടൻ ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു: നടനെതിരായുള്ളത് രണ്ട് പരാതികൾ

എക്സ്ചേഞ്ച് ഡീല്‍സ്, ബാങ്ക് ഡിസ്‌കൗണ്ട്‌സ്, നോ-കോസ്റ്റ് ഇഎംഐ തുടങ്ങിയ വിവിധ ഓഫറുകളോടെയാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ ഇന്ന് അര്‍ധരാത്രി ആരംഭിക്കുന്നത്. പതിവുപോലെ മറ്റുള്ളവര്‍ക്കുള്ള സെയില്‍ ആരംഭിക്കും മുമ്പേ പ്രൈം മെമ്പര്‍മാര്‍ക്കായാണ് ആദ്യം വില്‍പന ആമസോണ്‍ തുടങ്ങുന്നത്. ഇന്ന് അര്‍ധരാത്രി മുതല്‍ പ്രൈം മെമ്പര്‍മാര്‍ക്ക് വില്‍പനമേള പ്രയോജനപ്പെടുത്താം. മികച്ച ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ഏറ്റവും വിലക്കുറവില്‍ വാങ്ങാം എന്ന വാഗ്ദാനം ആമസോണ്‍ വച്ചുനീട്ടുന്നു.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ 2024ല്‍ സ്മാര്‍ട്ട് ടിവികള്‍ക്ക് 65 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. ബ്രാന്‍ഡുകള്‍ക്കും ടിവി സൈസിനും അനുസരിച്ച് ഡിസ്‌കൗണ്ടില്‍ വ്യത്യാസം വരും. ലാപ്ടോപ്പുകള്‍ക്ക് 40 ശതമാനം വരെയാണ് ആമസോണ്‍ ഓഫര്‍ നല്‍കുന്നത്. വിവിധ ബ്രാന്‍ഡുകളുടെയും വേരിയന്റുകളുടെയും നീണ്ട നിര ഈ ലാപ്‌ടോപ്പുകളിലുണ്ടാകും. അതേസമയം റഫ്രിജറേറ്ററുകള്‍ക്ക് 55 ശതമാനം വരെ ഡിസ്‌കൗണ്ടാണ് ആമസോണ്‍ നല്‍കുക. സിംഗിള്‍ ഡോര്‍, ഡബിള്‍ ഡോള്‍, സൈഡ്-ബൈ സൈഡ് മോഡല്‍ എന്നീ വിഭാഗങ്ങളില്‍ എല്ലാ ടോപ് ബ്രാന്‍ഡുകളുടെയും റഫ്രിജറേറ്റര്‍ വാങ്ങാം.

ടോപ്-ലോഡ്, ഫ്രണ്ട്-ലോഡ്, സെമി-ഓട്ടോമാറ്റിക് തുടങ്ങിയ ഓപ്ഷനുകളിലുള്ള വാഷിംഗ് മെഷീനുകള്‍ക്ക് 60 ശതമാനം വരെ ആകര്‍ഷകമായ വിലക്കിഴിവും ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ 2024ല്‍ നല്‍കുന്നുണ്ട്. എസിക്ക് 55 ശതമാനം വരെ വിലക്കിഴിവുണ്ട് എന്നും ആമസോണ്‍ വ്യക്തമാക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button