Latest NewsNewsInternational

മനുഷ്യന്റെ നാലിരട്ടിയിലധികം വലിപ്പം, 200 കിലോഗ്രാം ഭാരം! പുതിയ ഇനം അനാക്കോണ്ടയുടെ ചിത്രങ്ങൾ പുറത്ത്

ഡൈവേഴ്സിറ്റി എന്ന ജേർണലിൽ അനാക്കോണ്ടയെ കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്

ആമസോൺ മഴക്കാടുകളിൽ പുതിയ ഇനം അനാക്കോണ്ടയെ കണ്ടെത്തി. പ്രൊഫസർ ഡോ. ഫ്രീക് വോങ്കാണ് ഗ്രീൻ അനാക്കോണ്ടയെ കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 26 അടി നീളവും 200 കിലോയിലധികം ഭാരവുമുള്ള ഭീമാകാരൻ അനാക്കോണ്ടയുടെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്. മനുഷ്യന്റെ നാലിരട്ടിയിലധികം വലിപ്പം വരെ ഉൾക്കൊള്ളാനുള്ള കഴിവ് ഈ അനാക്കോണ്ടയ്ക്ക് ഉണ്ടെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. പച്ചനിറത്തിൽ കാണപ്പെടുന്ന ഈ അനാക്കോണ്ടയ്ക്ക് യൂനെക്ടസ് അക്കയിമ എന്നാണ് പേര് നൽകിയിരിക്കുന്നത്. അക്കൈമയെന്നാൽ വലിയ പാമ്പ് എന്നാണ് അർത്ഥം.

വിൽസ്മത്തിനോടൊപ്പം നാഷണൽ ജിയോഗ്രഫിക്കിന്റെ ഡിസ്നി പ്ലസ് സീരീസായ പോൾ-ടു-പോൾ ചിത്രീകരണത്തിനിടെയാണ് പുതിയ ഇനത്തിൽപ്പെട്ട അനാക്കോണ്ട ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ശാസ്ത്രസംഘം അനാക്കോണ്ടയെ കുറിച്ച് ഗവേഷണം നടത്തുകയായിരുന്നു. ഡൈവേഴ്സിറ്റി എന്ന ജേർണലിൽ അനാക്കോണ്ടയെ കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു കാറിന്റെ ടയറിന് തുല്യമായ തൊലിക്കട്ടിയാണ് പാമ്പിന് ഉള്ളത്. മനുഷ്യന്റെ തലയോളം വലിപ്പമുള്ള തല തന്നെയാണ് അനാക്കോണ്ടക്കയ്ക്കും ഉള്ളത്. ഈ അനാക്കോണ്ട വെള്ളത്തിനടിയിൽ നിന്ന് നീന്തുന്ന ദൃശ്യവും വോങ്ക് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്.

Also Read: പുഴയിൽ അർദ്ധ നഗ്നയായി മൃതദേഹം, കൊലപാതകമെന്ന് ബന്ധുക്കൾ: കരാട്ടെ പാഠങ്ങളെന്ന് വിശ്വസിപ്പിച്ച് ചെയ്തിരുന്നത് ആഭാസങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button