PathanamthittaLatest NewsKeralaNattuvarthaNews

തെ​രു​വു​നാ​യയുടെ ആ​ക്ര​മ​ണം : നി​ര​വ​ധി​പേ​ർ​ പരിക്കേറ്റ് ആശുപത്രിയിൽ

വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.15 ഓ​ടെ ഇ​ട്ടി​യ​പ്പാ​റ ടൗ​ണി​ലാ​യി​രു​ന്നു സം​ഭ​വം

റാ​ന്നി: ഇ​ട്ടി​യ​പ്പാ​റ​യി​ലുണ്ടായ തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ന്ത്ര​ണ്ടോ​ളം ​പേ​ർക്കാ​ണ്​ നാ​യയു​ടെ ക​ടി​യേ​റ്റ​ത്. മ​ണി​മ​ല, വെ​ള്ള​പ്ലാ​ങ്കു​ഴി സെ​ബാ​സ്റ്റ്യ​ൻ (46) ചെ​റു​കു​ള​ഞ്ഞി സ്വ​ദേ​ശി സി.​ടി. അ​നി​യ​ൻ (46) ഇ​ട​മു​റി ക​ല​ശ​ക്കു​ഴി അ​രു​ൺ (29), അ​ലി​മു​ക്ക്, വി​ഷ്ണു ഭ​വ​നി​ൽ വി​ഷ്ണു (31) ജ്യോ​തി​ലാ​ൽ (42) വ​ലി​യ​കാ​വ് ക​ലൂ​ർ വീ​ട്ടി​ൽ അ​ജി​ൻ (17), കു​മ്പ​ളാം​പൊ​യ്ക സ്വ​ദേ​ശി രാ​ജ് കി​ഷോ​ർ, റാ​ന്നി സ്വ​ദേ​ശി ജി​തേ​ന്ദ്ര​ൻ (20), ക​രി​കു​ളം കൊ​ട്ടോ​ലി​ക്ക​ര​യി​ൽ എ​ബ്ര​ഹാം മാ​ത്യു (65) മ​ല​യാ​ല​പ്പു​ഴ ചേ​റാ​ടി എ​ന്നി​വ​ർ​ കടിയേറ്റവരിൽ ഉൾപ്പെടുന്നു.

Read Also : ഓഫീസിൽ എത്താൻ മടി! ജീവനക്കാർക്കെതിരെ നടപടി കടുപ്പിച്ച് ഗൂഗിൾ

വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.15 ഓ​ടെ ഇ​ട്ടി​യ​പ്പാ​റ ടൗ​ണി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​ട്ടി​യ​പ്പാ​റ സ്വ​കാ​ര്യ ബ​സ്​ സ്​​റ്റാ​ൻ​ഡി​ന്​ സ​മീ​പം ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ആ​ദ്യം ക​ടി​ച്ച നാ​യ പി​ന്നീ​ട് ചെ​ത്തോ​ങ്ക​ര ഭാ​ഗ​ത്ത് ഓ​ടി. ഈ ​ഭാ​ഗ​ത്തു​നി​ന്ന ആ​ളു​ക​ളെ ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ചു. ജോ​ലി​ക​ഴി​ഞ്ഞ് റോ​ഡി​ൽ​ക്കൂ​ടി ന​ട​ന്നു​വ​ന്ന അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ ആ​റു​​പേ​ർ​ക്കും ക​ടി​യേ​റ്റു. പി​ന്നീ​ട് ഒ​രു ഓ​ട്ടോ ഡ്രൈ​വ​റെ​യും ക​ടി​ച്ചു. ചെ​ത്തോ​ങ്ക​ര, ആ​മ​സോ​ൺ ഷോ​പ് ജീ​വ​ന​ക്കാ​ര​ൻ രാ​ഹു​ലി​ന്​ ക​ടി​യേ​റ്റു. പ​രി​ക്കേ​റ്റ രാ​ഹു​ലും ഓ​ട്ടോ ഡ്രൈ​വ​റും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button