Latest NewsIndiaNews

ഇന്ത്യൻ നാവികസേനയുടെ മൾട്ടി എയർക്രാഫ്റ്റ് കാരിയർ ഫോഴ്സ് പ്രദർശിപ്പിച്ചു

അറബിക്കടലിൽ മൾട്ടി- കാരിയർ ഓപ്പറേഷനുകൾ, 35-ലധികം വിമാനങ്ങൾ എന്നിവയുടെ സംയുക്ത വിന്യാസത്തിലൂടെയാണ് സേന പ്രകടനം നടത്തിയത്

ഇന്ത്യൻ നാവികസേനയുടെ നേതൃത്വത്തിൽ മൾട്ടി എയർക്രാഫ്റ്റ് കാരിയർ ഫോഴ്സ് പ്രദർശിപ്പിച്ചു. അറബിക്കടലിൽ മൾട്ടി- കാരിയർ ഓപ്പറേഷനുകൾ, 35-ലധികം വിമാനങ്ങൾ എന്നിവയുടെ സംയുക്ത വിന്യാസത്തിലൂടെയാണ് സേന പ്രകടനം നടത്തിയത്. കൂടാതെ, രണ്ട് വിമാനവാഹിനി കപ്പലുകളായ ഐഎൻഎസ് വിക്രമാദിത്യ, ഐഎൻഎസ് വിക്രാന്ത്, അന്തർ വാഹിനികൾ, വിമാനങ്ങൾ എന്നിവയും അഭ്യാസത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കുക, സമുദ്ര മേഖലയിലെ സഹകരണ പങ്കാളിത്തം വളർത്തുക എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് ഇന്ത്യൻ നാവികസേനയുടെ നേതൃത്വത്തിൽ മൾട്ടി എയർക്രാഫ്റ്റ് കാരിയർ ഫോഴ്സ് പ്രദർശിപ്പിച്ചത്. രാജ്യത്തിന് നേരെ ഉയർന്നുവരുന്ന ഭീഷണികളെ ഉടനടി പ്രതിരോധിക്കാനും, ദേശീയ താൽപര്യം സംരക്ഷിക്കാനും, വ്യോമ നടത്താനും വിമാനവാഹിനി കപ്പലുകൾക്ക് സാധിക്കുന്നതാണ്. രാജ്യത്തിന്റെ വിവിധ മേഖലകളിലുള്ള പ്രതിരോധ പദ്ധതികൾ രൂപപ്പെടുത്തുന്നതിലും, പ്രാദേശിക സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിലും എയർക്രാഫ്റ്റ് കാരിയറുകളുടെ പ്രാധാന്യം വളരെ വലുതാണ്.

Also Read: മൊബൈൽ ഗെയിം കളിക്കാൻ മകൻ അമ്മയുടെ ബാങ്ക് അക്കൗണ്ട് കാലിയാക്കി! യുവതിക്ക് നഷ്ടമായത് 36 ലക്ഷം രൂപ

shortlink

Related Articles

Post Your Comments

Related Articles


Back to top button