തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കിയ കേസില്‍ കെ.വിദ്യയെ ഇതുവരെയും പൊലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ ഇതിനെ പരിഹസിച്ച് എഴുത്തുകാരി അഞ്ജു പാര്‍വതി രംഗത്ത് എത്തിയിരിക്കുകയാണ്.
അരിക്കൊമ്പന്റെ സകല നീക്കവും അറിയുന്ന മാപ്രകള്‍ക്ക്, അത് വെറുതെ ഒന്ന് തിരിഞ്ഞാല്‍ വരെ അതിന്റെ പിന്നാമ്പുറം സ്‌കെച്ച് ചെയ്യുന്ന കേരളാവിന് രണ്ട് -മൂന്ന് ദിവസമായി മുങ്ങിയ SFI വ്യാജ കൊമ്പിയെ കണ്ടു പിടിക്കാന്‍ എന്തേ കഴിയുന്നില്ല? അരികൊമ്പന്റെ നീക്കം തിരിച്ചറിയാന്‍ റേഡിയോ കോളര്‍ ഉണ്ടെങ്കില്‍ SFI കൊമ്പിയുടെ നീക്കം തിരിച്ചറിയാന്‍ കെ ടവറുകള്‍ ഇല്ലേ എന്നാണ് അഞ്ജു തന്റെ ഫേബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നത്.
കഴിഞ്ഞ ദിവസം തൃക്കരിപ്പൂരിലുള്ള വിദ്യയുടെ വീട്ടില്‍ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും വീട് പൂട്ടിയിട്ട നിലയിലായിരുന്നു. വിദ്യയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നാല് ദിവസം കഴിഞ്ഞെങ്കിലും ഇതുവരെ ഇവരെ കണ്ടെത്താനായിട്ടില്ല. വിദ്യ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ഇതിനെ പരിഹസിച്ചാണ് അഞ്ജു തന്റെ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
Read Also: മാസം ലക്ഷങ്ങൾ ശമ്പളം ലഭിക്കുന്ന ലോകത്തിലെ ചില വിചിത്രമായ ജോലികൾ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘അരിക്കൊമ്പന്റെ സകല നീക്കവും അറിയുന്ന മാപ്രകള്‍ക്ക്, അത് വെറുതെ ഒന്ന് തിരിഞ്ഞാല്‍ വരെ അതിന്റെ പിന്നാമ്പുറം സ്‌കെച്ച് ചെയ്യുന്ന കേരളാവിന് രണ്ട് -മൂന്ന് ദിവസമായി മുങ്ങിയ SFI വ്യാജ കൊമ്പിയെ കണ്ടു പിടിക്കാന്‍ എന്തേ കഴിയുന്നില്ല? അരികൊമ്പന്റെ നീക്കം തിരിച്ചറിയാന്‍ റേഡിയോ കോളര്‍ ഉണ്ടെങ്കില്‍ SFI കൊമ്പിയുടെ നീക്കം തിരിച്ചറിയാന്‍ കെ ടവറുകള്‍ ഇല്ലേ??? അരി അടിച്ചു മാറ്റി തിന്നുക എന്ന ഒരേ ഒരു ദോഷം മാത്രമേ പാവം അരിക്കൊമ്പന് ഉണ്ടായിരുന്നുള്ളൂ. അയിന് അതിനെ നാട് കടത്തി. എന്നാല്‍ നമ്മുടെ വ്യാജ സഖാത്തി കേരളാവിലെ മൊത്തം വിദ്യാഭ്യാസ മേഖലയെ കാലാകാലമായി കട്ട് തിന്നിട്ട് കൊടുത്തത് അവാര്‍ഡുകള്‍ഇത് എന്തര് ലോകം!’
Post Your Comments