പത്തനംതിട്ട: ഒരു കിലോയിലധികം കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. മുർഷിദാബാദ് ലാൽഗോല രാജാരാംപുർ ചക്മാഹാറം പിന്റു ഷെയ്ഖിനെ (28) ആണ് അറസ്റ്റ് ചെയ്തത്. ഏഴാംമൈലിൽ വെച്ചാണ് അറസ്റ്റിലായത്.
ഏനാത്ത് പൊലീസും ഡാൻസാഫ് സംഘവും ചേർന്നാണ് ഇയാളുടെ താമസ്ഥലത്ത് നിന്ന് കഞ്ചാവ് ഉൾപ്പെടെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നാർകോട്ടിക് സെൽ ഡിവൈഎസ്പി കെ.എ. വിദ്യാധരന്റെ നിർദ്ദേശാനുസരണമായിരുന്നു പരിശോധന. റെയ്ഡിൽ എസ്ഐ അനൂപ്, ഏനാത്ത് എസ്ഐ ശ്യാമകുമാരി, സിപിഒമാരായ മനൂപ്, പുഷ്പദാസ്, ഡാൻസാഫ് ടീമിലെ സിപിഒമാരായ മിഥുൻ, ബിനു, അഖിൽ, ശ്രീരാജ് എന്നിവരും പങ്കെടുത്തു.
Read Also : അരിക്കൊമ്പന് കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നതായി റേഡിയോ കോളര്‍ സന്ദേശം
അതേസമയം, തിരുവല്ല പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ഫെബ്രുവരിയിൽ രജിസ്റ്റർ ചെയ്ത ഒരു കിലോ കഞ്ചാവ് പിടിച്ച കേസിലെ രണ്ടാം പ്രതി തിരുവല്ല വാലുപറമ്പിൽ ലിജോ (24) 10 ഗ്രാമോളം കഞ്ചാവുമായി പിടിയിലായി. ഡാൻസാഫ് സംഘവും തിരുവല്ല പൊലീസും ചേര്‍ന്ന് തിരുവല്ല മാർത്തോമ്മ കോളജിനു സമീപത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഒന്നാം പ്രതി അന്നുതന്നെ അറസ്റ്റിലായിരുന്നു.
തിരുവല്ല പൊലീസ് സ്റ്റേഷനിൽ വേറെയും ക്രിമിനൽ കേസിൽ പ്രതിയാണ് ലിജോ. തിരുവല്ല എസ്ഐ നിത്യാ സത്യൻ, സിപിഒമാരായ അവിനാഷ്, വിവേക്, ഡാൻസാഫ് ടീമിലെ എസ്ഐ അനൂപ്, എഎസ്ഐ അജികുമാർ, സിപിഒമാരായ മിഥുൻ, ബിനു, അഖിൽ, ശ്രീരാജ്, സുജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments