Latest NewsNewsIndia

അരിക്കൊമ്പന്‍ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നതായി റേഡിയോ കോളര്‍ സന്ദേശം

മണിമുത്താര്‍ ഡാമിനോട് ചേര്‍ന്നുള്ള ജലസംഭരണിക്ക് സമീപം പുല്ലു പറിച്ച് കഴുകി വൃത്തിയാക്കി കഴിക്കുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലം : അരിക്കൊമ്പന്‍ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നതായി റേഡിയോ കോളര്‍ സന്ദേശം. വെള്ളിയാഴ്ച രാത്രിയാണ് കന്യാകുമാരി വന്യജീവി സാങ്കേതത്തിലേക്ക് ആന കടന്നത്. റേഡിയോ കോളര്‍ സിഗ്നലുകള്‍ ലഭിക്കുന്നുണ്ടെന്നും ഇന്നലെ രാത്രി അരിക്കൊമ്പന്‍ കിലോമീറ്ററുകളോളം സഞ്ചരിച്ചുവെന്നാണ് സിഗ്‌നല്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമാകുന്നതെന്നും തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു.

Read Also: മകന്‍റെ ജന്മദിന ആഘോഷം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിൽ അപകടം: ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം 

കഴിഞ്ഞ ദിവസം അരിക്കൊമ്പന്റെ റേഡിയോ സിഗ്‌നലുകള്‍ ലഭിച്ചിരുന്നില്ല. പിന്നീട് അപ്പര്‍ കോതയാര്‍ ഡാം സൈറ്റില്‍ നിന്നും 6 കിലോമീറ്റര്‍ മാറി ആനയുണ്ടെന്ന് സിഗ്‌നലുകള്‍ ലഭിച്ചു. വനത്തിനുള്ളിലേക്ക് ആന കയറിയപ്പോഴാണ് സിഗ്‌നല്‍ നഷ്ടമായതാണെന്നാണ് തമിഴ്നാട് വനംവകുപ്പ് അറിയിച്ചത്. നേരത്തെ മണിമുത്താര്‍ ഡാം സൈറ്റിനോട് ചേര്‍ന്നുള്ള പ്രദേശത്ത് നിന്നും ജലസംഭരണിക്ക് സമീപം പുല്ലു പറിച്ച് കഴുകി വൃത്തിയാക്കി കഴിക്കുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ തമഴ്‌നാട് വനംവകുപ്പ് പുറത്ത് വിട്ടിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button