കൊച്ചി മെട്രോയുടെ ആറാം വാർഷികത്തോടനുബന്ധിച്ചുള്ള മെഗാ ഫെസ്റ്റിന് ഇന്ന് കൊടിയേറി. ഇന്ന് മുതൽ മെട്രോ സ്റ്റേഷനുകളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചാണ് ആറാം വാർഷികം ആഘോഷിക്കുന്നത്. കൂടാതെ, യാത്രക്കാർക്ക് നിരവധി ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ഇന്ന് രാവിലെ 10 മണിക്ക് ഇടപ്പള്ളി സ്റ്റേഷനിൽ ബോർഡ് ഗെയിമുകൾക്ക് തുടക്കമിട്ടിട്ടുണ്ട്. നാളെ സ്റ്റേഡിയം സ്റ്റേഷനിൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ ചെസ് മത്സരങ്ങൾ നടക്കുന്നതാണ്.
ജൂൺ 17- നാണ് കൊച്ചി മെട്രോയുടെ ആറാം പിറന്നാൾ. ഈ ദിവസം യാത്രക്കാർക്ക് ടിക്കറ്റ് നിരക്കുകളിൽ ഇളവുകൾ ലഭിക്കുന്നതാണ്. 30, 40, 50, 60 രൂപയുടെ ടിക്കറ്റിന് പകരം, 20 രൂപ മാത്രം നൽകിയാൽ മതിയാകും. അതേസമയം, മിനിമം നിരക്കായ 10 രൂപ അതേപടി തുടരുന്നതാണ്. ജൂൺ 17-ന് തന്നെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വൈറ്റില മെട്രോ സ്റ്റേഷനിൽ വച്ച് ‘ബോബനും മോളിയും’ എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നതാണ്. കൂടാതെ, ചിത്രരചനാ മത്സരവും 15 വയസിൽ താഴെയുള്ള വിദ്യാർത്ഥികൾക്ക് ചെസ് മത്സരവും ഉണ്ടായിരിക്കും. ജൂൺ 22 മുതൽ 25 വരെ മെട്രോയുടെ നേതൃത്വത്തിൽ വൈറ്റില സ്റ്റേഷനിൽ ഫ്ലവർ ആൻഡ് മാംഗോ ഫെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്.
Also Read: താമരയുടെ മാതൃകയിലുള്ള ടെർമിനലുകൾ! പുതിയ വിമാനത്താവളത്തെ വരവേൽക്കാനൊരുങ്ങി നവി മുംബൈ
Post Your Comments