കാലവർഷം എത്തിയതോടെ സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഇടിമിന്നലും കാറ്റോടും കൂടിയ ശക്തമായ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ കാലവർഷം ദുർബലമാണ്. എന്നാൽ, അറബിക്കടലിൽ രൂപപ്പെട്ട അതിതീവ്ര ചുഴലിക്കാറ്റായ ബിപോർജോയുടെയും, ബംഗാൾ ഉൾക്കടലിൽ പുതുതായി രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെയും സ്വാധീന മൂലമാണ് മഴ ശക്തമായിരിക്കുന്നത്. തെക്കൻ കേരളത്തിലും, മധ്യ കേരളത്തിലുമാണ് കനത്ത മഴ അനുഭവപ്പെടാൻ സാധ്യത.
മഴയുടെ തീവ്രതയ്ക്ക് അനുസരിച്ച് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിങ്ങനെ അഞ്ച് ജില്ലകൾക്ക് ഇന്നും നാളെയും യെല്ലോ അലർട്ടാണ്. കേരളതീരത്ത് വരും മണിക്കൂറുകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ, തീരദേശവാസികൾ എന്നിവർ ജാഗ്രത പുലർത്തേണ്ടതാണ്. നിലവിൽ, കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Also Read: കാൽ കിലോ കഞ്ചാവുമായി സിനിമയിലെ അസിസ്റ്റന്‍റ് ക്യാമറാമാൻ പിടിയില്‍
Post Your Comments