ThiruvananthapuramLatest NewsKeralaNattuvarthaNews

ഹെ​ല്‍​മ​റ്റ് ഉ​പ​യോ​ഗി​ച്ച് ത​ല​യ്ക്ക​ടി​ച്ചു: മ​ര്‍​ദ്ദ​ന​മേ​റ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

മ​ല​യ​ങ്കാ​വ് ന​ന്ദ​ന​ത്തി​ല്‍ പ​രേ​ത​നാ​യ പ​ര​മേ​ശ്വ​ര​ന്‍ നാ​യ​രു​ടെ​യും ശാ​ന്ത​കു​മാ​രി​യു​ടെ​യും മ​ക​ന്‍ ശാ​ന്ത​കു​മാ​ര്‍ (45) ആ​ണ് മ​രി​ച്ച​ത്

വെ​ള്ള​റ​ട: മ​ര്‍​ദ്ദ​ന​മേ​റ്റ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യുവാവ് മ​രി​ച്ചു. മ​ല​യ​ങ്കാ​വ് ന​ന്ദ​ന​ത്തി​ല്‍ പ​രേ​ത​നാ​യ പ​ര​മേ​ശ്വ​ര​ന്‍ നാ​യ​രു​ടെ​യും ശാ​ന്ത​കു​മാ​രി​യു​ടെ​യും മ​ക​ന്‍ ശാ​ന്ത​കു​മാ​ര്‍ (45) ആ​ണ് മ​രി​ച്ച​ത്. മ​ര്‍​ദ്ദ​ന​മേ​റ്റ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശാന്തകുമാർ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലിരിക്കെയാണ് മരിച്ചത്.

Read Also : എംഡിഎംഎ യുമായി കൊലക്കേസ് പ്രതി മട്ടാഞ്ചേരി ടോണി പിടിയിൽ: 250 ഗ്രാം എംഡിഎംഎ കണ്ടെടുത്തു

ക​ഴി​ഞ്ഞ മൂ​ന്നാം തീ​യ​തി​യാ​ണ് ആക്രമണം ന​ട​ന്ന​ത്. അ​ക്കാ​നി മ​ണി​യ​ന്‍ എ​ന്ന് വി​ളി​ക്കു​ന്ന മ​ണി​യ​നാ​ണ് മർദ്ദിച്ചത്. ആ​ദ്യം ഹെ​ല്‍​മ​റ്റ് ഉ​പ​യോ​ഗി​ച്ച് ശാ​ന്ത​കു​മാ​റി​ന്‍റെ ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ശ​നാ​യി വീ​ട്ടി​ലെ​ത്തി​യ ശാ​ന്ത​കു​മാ​ര്‍ സം​ഭ​വം ജേ​ഷ്ഠ​ന്‍ ന​ന്ദ​കു​മാ​റി​നെ അ​റി​യി​ച്ചു. തുടർന്ന്, ന​ന്ദ​കു​മാ​റും ശാ​ന്ത​കു​മാ​റും ചേ​ര്‍​ന്ന് അ​ക്ര​മി​യോ​ട് വി​വ​രം ചോദിക്കാൻ ചെ​ന്ന​പ്പോ​ള്‍ മ​ണി​യ​ന്‍ വീ​ണ്ടും ന​ന്ദ​കു​മാ​റി​നെ ച​വി​ട്ടി വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. റോ​ഡു​വ​ക്കി​ലെ ഓ​ട​യി​ല്‍ ത​ല​യി​ടി​ച്ച് വീ​ണ ശാ​ന്ത​കു​മാ​റി​നെ ഗു​രു​ത​ര പ​രി​ക്കു​കളോ​ടെ ആ​ദ്യം വെ​ള്ള​റ​ട സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​ച്ചു. എന്നാൽ, ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​രി​ക്കുകയായിരുന്നു.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button