KottayamKeralaNattuvarthaLatest NewsNews

ഡോക്​ടറുടെ വീട്ടിൽ നിന്ന് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു: മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യം സിസിടിവിയിൽ

പാ​ലി​യേ​ക്ക​ര ഉ​ഷ​സ് വീ​ട്ടി​ൽ ഡോ. ​പി.​ടി. അ​നി​ൽ കു​മാ​റി​ന്‍റെ വീ​ട്ടി​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടു മ​ണി​യോ​ടെ ആ​യി​രു​ന്നു മോഷണം നടന്നത്

തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ലെ പാ​ലി​യേ​ക്ക​ര​യി​ൽ ഡോക്​ടറുടെ വീട്ടിൽ മോഷണം. വീ​ടി​ന്‍റെ ജ​ന​ൽ ക​മ്പി ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന് മോഷ്ടാവ് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു. കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​ഞ്ച് പ​വ​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ളും സ്വീ​ക​ര​ണ മു​റി​യി​ലെ ക​ബോ​ർ​ഡി​ൽ ഉ​ണ്ടാ​യി​രു​ന്ന മു​പ്പ​ത്തി അ​യ്യാ​യി​രം രൂ​പ​യു​മാ​ണ്​ ക​വ​ർ​ന്ന​ത്. വീ​ട്ടി​ലെ സി.​സി ടി.​വി​യി​ൽ നി​ന്നും മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യം ല​ഭി​ച്ചു.

Read Also : സ്വാശ്രയ കോളേജുകളിൽ വിദ്യാർത്ഥി പരാതി പരിഹാര സെൽ രൂപീകരിക്കും: പ്രഖ്യാപനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി

പാ​ലി​യേ​ക്ക​ര ഉ​ഷ​സ് വീ​ട്ടി​ൽ ഡോ. ​പി.​ടി. അ​നി​ൽ കു​മാ​റി​ന്‍റെ വീ​ട്ടി​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടു മ​ണി​യോ​ടെ ആ​യി​രു​ന്നു മോഷണം നടന്നത്. പി​ൻ​വ​ശ​ത്തെ മു​റി​യു​ടെ ജ​നാ​ല​യു​ടെ ക​മ്പി വ​ള​ച്ചാ​ണ് മോഷ്ടാവ്​ അ​ക​ത്തു ക​ട​ന്ന​ത്. ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ഡോ​ക്ട​റും ഭാ​ര്യ​യും ശ​ബ്ദം കേ​ട്ട് ഉ​ണ​ർ​ന്ന​പ്പോ​ഴേ​ക്കും മോ​ഷ്ടാ​വ് അ​ടു​ക്ക​ള വാ​തി​ൽ വ​ഴി ക​ട​ന്നു​ക​ള​ഞ്ഞു.

അ​നി​ൽ കു​മാ​ർ ന​ൽ​കി​യ പ​രാ​തി​യുടെ അടിസ്ഥാനത്തിൽ തി​രു​വ​ല്ല പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ആ​ല​പ്പു​ഴ​യി​ൽ​ നി​ന്നും എ​ത്തി​യ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button