Latest NewsKeralaNews

സ്വാശ്രയ കോളേജുകളിൽ വിദ്യാർത്ഥി പരാതി പരിഹാര സെൽ രൂപീകരിക്കും: പ്രഖ്യാപനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സ്വാശ്രയ കോളജുകളിൽ വിദ്യാർത്ഥി പരാതി പരിഹാര സെൽ രൂപീകരിക്കുമെന്ന പ്രഖ്യാപനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. അമൽജ്യോതി എൻജിനീയറിംഗ് കോളജിലെ വിദ്യാർത്ഥിനി ശ്രദ്ധ ജീവനൊടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: സ്‌കൂൾ വാഹനങ്ങളിൽ അറ്റന്റർമാരുടെ ഉത്തരവാദിത്തങ്ങൾ: വിശദീകരണ കുറിപ്പുമായി മോട്ടോർ വാഹന വകുപ്പ്

പരാതി പരിഹാര സെല്ലിൽ ഒരു വനിതയുണ്ടാകും. വിദ്യാർത്ഥി യൂണിയൻ പ്രതിനിധികളും സെല്ലിൽ ഉണ്ടാകും. ഏഴ് അംഗങ്ങളായിരിക്കും പരാതി പരിഹാര സെല്ലിൽ ഉണ്ടാവുക. പ്രിൻസിപ്പാളായിരിക്കും കോളജുകളിൽ സെൽ മേധാവി. സർവകലാശാലകളിൽ വകുപ്പ് മേധാവി അധ്യക്ഷനാകും. വിദ്യാർത്ഥി പരാതി പരിഹാര സെല്ലിൽ നിന്ന് നീതി ലഭിച്ചില്ലെങ്കിൽ സർവകലാശാലയിൽ മോണറ്ററിംഗ് സമിതിയെ സമീപിക്കാൻ അവസരവും ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

വിദ്യാർത്ഥികളുടെ പരാതിയിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ കോളജിന്റെ അംഗീകാരം റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

Read Also: ആകെ ഉള്ളത് ‘ഇടത് ‘എന്ന പ്രിവിലേജ്: രാഷ്ട്രീയം കളിച്ച്, കേസിൽ പ്രതിയായവരെ കുറിച്ച് പി ജയരാജന്‍റെ മകൻ ജയിൻ രാജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button