Latest NewsIndiaNews

യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണം! ഹിറ്റായി സെക്കന്തരാബാദ്- തിരുപ്പതി വന്ദേ ഭാരത് എക്സ്പ്രസ്

ചൊവ്വാഴ്ച ഒഴികെ ആഴ്ചയിൽ 6 ദിവസവും സെക്കന്തരാബാദ് തിരുപ്പതി വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്നുണ്ട്

യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ ഹിറ്റായി മാറിയിരിക്കുകയാണ് സെക്കന്തരാബാദിൽ നിന്നും തിരുപ്പതി വരെ സർവീസ് നടത്തുന്ന സെക്കന്തരാബാദ്- തിരുപ്പതി വന്ദേ ഭാരത് എക്സ്പ്രസ്. നിലവിൽ, രണ്ട് വന്ദേ ഭാരത് ട്രെയിനുകളാണ് തെലുങ്ക് ദേശത്തെ ബന്ധിപ്പിച്ച് സർവീസ് നടത്തുന്നത്. സെക്കന്തരാബാദ്- വിശാഖപട്ടണം എക്സ്പ്രസാണ് ആദ്യം നാടിന് സമർപ്പിച്ചത്. പിന്നീടാണ് സെക്കന്തരാബാദ് തിരുപ്പതി വന്ദേ ഭാരത് എക്സ്പ്രസ് കഴിഞ്ഞ ഏപ്രിലിൽ ഫ്ലാഗ് ഓഫ് ചെയ്തത്.

ചുരുങ്ങിയ കാലയളവ് കൊണ്ട് യാത്രക്കാരിൽ നിന്നും മികച്ച പ്രതികരണമാണ് വന്ദേ ഭാരതിന് ലഭിച്ചിട്ടുള്ളത്. ഉദ്ഘാടനം ചെയ്യുന്ന വേളയിൽ 8 കോച്ചുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ, യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് മെയ് 17ന് കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കി ഉയർത്തുകയായിരുന്നു. ഇതോടെ, ഒരേസമയം 1,128 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്നതാണ്. മുൻപ് 530 പേരെ ഉൾക്കൊള്ളാനുള്ള ശേഷി മാത്രമാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച ഒഴികെ ആഴ്ചയിൽ 6 ദിവസവും സെക്കന്തരാബാദ് തിരുപ്പതി വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്നുണ്ട്. സെക്കന്തരാബാദിൽ നിന്നും രാവിലെ ആറുമണിക്ക് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 2.15 ഓടെയാണ് തിരുപ്പതിയിൽ എത്തിച്ചേരുക. തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ എത്താനുള്ള എളുപ്പമാർഗ്ഗം കൂടിയാണ് ഈ വന്ദേ ഭാരത് എക്സ്പ്രസ്.

Also Read: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button