
ആലപ്പുഴ: സബ് ജയിലിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച മാവേലിക്കരയിലെ നാല് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീമഹേഷിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്. മാവേലിക്കര സബ് ജയിലിൽ വെച്ചാണ് നക്ഷത്രയുടെ പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പേപ്പർ മുറിക്കുന്ന ബ്ലേഡ് കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Read Also: സംസ്ഥാനത്ത് നാളെ അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം ആരംഭിക്കും, മത്സ്യവില കുത്തനെ ഉയരാൻ സാധ്യത
പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര ഇന്നലെ രാത്രി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നക്ഷത്രയുടെ പിതാവ് ശ്രീമഹേഷിനെ (38) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബഹളം കേട്ട് തൊട്ടടുത്ത വീട്ടിൽ നിന്ന് മഹേഷിന്റെ അമ്മ സുനന്ദ ഓടിയെത്തിയപ്പോൾ കണ്ടത് വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെ ആണ്. ബഹളം വച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെയും ഇയാൾ ആക്രമിച്ചിരുന്നു. സുനന്ദയുടെ കൈയ്ക്ക് വെട്ടേറ്റിട്ടുണ്ട്. സമീപവാസികളെയും ഇയാൾ മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു.
നക്ഷത്രയുടെ അമ്മ വിദ്യ മൂന്നുവർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മഹേഷിന്റെ പുനർവിവാഹം ഒരു വനിതാ കോൺസ്റ്റബിളുമായി ഉറപ്പിച്ചിരുന്നതാണ്. എന്നാൽ, പതിവായി വീട്ടിലെത്തി ശല്യം ചെയ്തതോടെ ഇവർ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നാണ് വിവരം.
Read Also: നോ ടു ഡ്രഗ്‌സ്: സർക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതി പഠിക്കാൻ ബിഹാർ സംഘം കേരളത്തിലെത്തി
Post Your Comments