മൺസൂൺ എത്തിയതോടെ സംസ്ഥാനത്ത് നാളെ അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം ആരംഭിക്കും. 52 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31ന് അർദ്ധരാത്രിയാണ് പിൻവലിക്കുക. ഇക്കാലയളവിൽ 3,800 ഓളം വരുന്ന ട്രോൾ ബോട്ടുകൾക്കും, 500-ലധികം ഗിൽ നെറ്റ് ബോട്ടുകൾക്കും, 114 പേഴ്സീൻ ബോട്ടുകൾക്കും നിരോധനം ബാധകമാണ്. മൺസൂൺ കാലയളവിൽ മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്താണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്.
ട്രോളിംഗ് നിരോധന സമയത്ത് തീരക്കടലിൽ മത്സ്യബന്ധനം നടത്താൻ ചെറുവള്ളങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. അതിനാൽ, ചെറിയ തോതിൽ മത്സ്യങ്ങൾ ലഭിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ, ലഭ്യമായ മത്സ്യങ്ങൾക്ക് വില കുത്തനെ ഉയരുന്നതാണ്. കഴിഞ്ഞ വർഷം ട്രോളിംഗ് നിരോധനത്തിന് ശേഷം ഏകദേശം 68.89 ലക്ഷം ടൺ മത്സ്യമാണ് കേരളതീരത്ത് നിന്നും പിടിച്ചെടുത്തത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഉൽപ്പാദനം കൂടിയാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. വലിയ ഉൽപ്പാദനത്തിനുശേഷം ശേഷം നടക്കുന്ന ആദ്യത്തെ ട്രോളിംഗ് നിരോധനമാണിത്.
Also Read: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയെ രക്ഷിക്കാൻ സിപിഎം ഗൂഢാലോചന: ആരോപണവുമായി കെ സുരേന്ദ്രൻ
Post Your Comments