ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഔഷധത്തോട്ടം എന്ന ബഹുമതി ഇനി ലഡാക്കിന് സ്വന്തം. ലഡാക്കിലെ ലേയിലെ ഫോംബ്രാംഗ് ഗ്രാമത്തിലാണ് തോട്ടം സ്ഥിതി ചെയ്യുന്നത്. പതിനഞ്ചായിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ തോട്ടത്തിൽ അപൂർവ്വ ഇനത്തിലുള്ള ഔഷധസസ്യങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. തോട്ട നിർമ്മാണത്തിന് പിന്നിൽ ആത്മീയ നേതാവും, ഗ്രീൻ ഗോ ഓർഗാനിക് സ്ഥാപകനുമായ ക്യാബ്ഗോൺ ചേത്സാങ് റിൻപോച്ചെയാണ് നേതൃത്വം നൽകിയത്.
ലേ മേഖലയിൽ തരിശായി കിടക്കുന്ന മലനിരകളിൽ പ്രദേശവാസികളുടെ സഹകരണത്തോടെയാണ് ഔഷധത്തോട്ടം നിർമ്മിച്ചിരിക്കുന്നത്. ബുദ്ധമത അനുയായികൾ ഔഷധ സസ്യങ്ങൾക്ക് വളരെയധികം പ്രാധാന്യം കൽപ്പിക്കുന്നവരാണ്. ഇത്തരം ഔഷധസസ്യങ്ങൾ വിവിധ ചികിത്സക്കായാണ് ഇവർ ഉപയോഗിക്കുന്നത്. ഹിമാലയ മലനിരകളിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ സസ്യങ്ങളാണ് നട്ടുപിടിപ്പിച്ചതിൽ ഭൂരിഭാഗവും. ഇതിനു മുൻപ് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ തോട്ടം എന്ന പ്രസിദ്ധി ഉത്തരാഖണ്ഡിലെ ബദരീനാഥിൽ സ്ഥിതി ചെയ്യുന്ന ഹെർബൽ ഗാർഡനായിരുന്നു.
Also Read: പ്ലസ് ടു വിദ്യാർഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റു: റാഗിങെന്ന് പരാതി
Post Your Comments