ശ്രീനഗര്‍ : ഇന്ത്യന്‍ അതിര്‍ത്തി കടന്ന് രണ്ടു ബൈക്കിലൂടെ ലേയുടെ കിഴക്ക് സ്ഥിതി ചെയ്യുന്ന ലഡാക്കിലെ ചാങ്താങ് ഗ്രാമത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ഒരു സംഘം ചൈനീസ് സൈനികര്‍ക്ക് പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചു പോകേണ്ടി വന്നു. റുഷ്‌പോ താഴ്വരയില്‍ സമുദ്ര നിരപ്പില്‍ നിന്ന് 14,600 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചാങ്താങ്ങില്‍ കൂടുതലും താമസിക്കുന്നത് ടിബറ്റന്‍ അഭയാര്‍ഥികളും ചാങ്പ നാടോടികളുമാണ്.
സിവില്‍ വേഷത്തിലെത്തിയ ചൈനീസ് പട്ടാളം ഇന്ത്യന്‍ മേഖലയിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോളാണ് പ്രദേശവാസികള്‍ തടഞ്ഞത്. ഇതിനെതിരെ നാട്ടുകാര്‍ ഐടിബിപി ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. സംഭവം അതീവ ഗൗരവകരമാണെന്നും പരിശോധിച്ച് വരികയാണെന്നും സുരക്ഷാ സേന അറിയിച്ചു. രണ്ട് വാഹനങ്ങളില്‍ ചൈനീസ് സൈനികര്‍ സിവിലിയന്‍ വസ്ത്രങ്ങള്‍ ധരിച്ച് ക്യാമ്പിംഗ് സാമഗ്രികളുമായി ചാങ്താങ് ഗ്രാമത്തിലേക്ക് പ്രവേശിക്കുന്ന സംഭവത്തിന്റെ വീഡിയോ ഞായറാഴ്ച പുറത്തു വിട്ടിരുന്നു.
Post Your Comments