Latest NewsIndia

ട്വിറ്ററില്‍ ലേ ജമ്മു കാശ്‌മീരില്‍; വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍; മറുപടിയില്ലെങ്കില്‍ നിയമ നടപടി

ദില്ലി: കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ ലേ​യെ ജ​മ്മു കശ്മീരിന്റെ ഭാ​ഗ​മാ​യി ചി​ത്രീ​ക​രി​ച്ച സം​ഭ​വ​ത്തി​ല്‍ ട്വി​റ്റ​റി​നോ​ട് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​ര​ണം തേ​ടി. അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ല്‍ മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​ല്ലാ​ത്ത പ​ക്ഷം നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ഇ​ല​ക്‌ട്രോ​ണി​ക്സ്, ഐ​ടി മ​ന്ത്രാ​ല​യം ട്വിറ്ററിന് നല്‍കിയ നോ​ട്ടീ​സി​ല്‍ വ്യക്തമാക്കി.

നേരത്തെ ലൊ​ക്കേ​ഷ​ന്‍ സെ​റ്റിം​ഗ്സി​ല്‍ ലേ ​ചൈ​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്ന രീ​തി​യി​ല്‍ ട്വിറ്റര്‍ കാ​ണി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഐ​ടി സെ​ക്ര​ട്ട​റി അ​ജ​യ് സാ​വ്‌​നി ട്വി​റ്റ​റി​ന് ക​ത്ത​യ​ക്കുകയും ഇതിനെത്തുടര്‍ന്ന് ട്വി​റ്റ​ര്‍ പി​ഴ​വ് തി​രു​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ലേ​യെ ല​ഡാ​ക്കി​ന്‍റെ ഭാ​ഗ​മാ​യി കാ​ണി​ക്കേ​ണ്ട മാ​പ്പ് ഇ​തു​വ​രെ​യും തി​രു​ത്തി​യി​ല്ല.

read also: “ആ​ശ​യ​ങ്ങ​ള്‍ നല്ലത്, എന്നാൽ ദേ​ശ​താ​ത്പ​ര്യ​ങ്ങ​ള്‍​ക്കു വി​രു​ദ്ധ​മാ​ക​രു​ത്’; പ്ര​ധാ​ന​മ​ന്ത്രി ജെഎ​ന്‍​യു​വി​ല്‍

ലേയെ ​ജ​മ്മു കശ്മീരിന്റെ ഭാ​ഗ​മാ​യി ചിത്രീകരിക്കുന്നത് ല​ഡാ​ക്കി​നെ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ച്ച ഇ​ന്ത്യ​ന്‍‌ പാ​ര്‍​ല​മെ​ന്റിന്റെ പ​ര​മാ​ധി​കാ​ര​ത്തെ ദു​ര്‍​ബ​ല​പ്പെ​ടു​ത്താ​നു​ള്ള ട്വി​റ്റ​റി​ന്‍റെ മ​ന​പൂ​ര്‍​വ​മാ​യ ശ്ര​മ​മാ​ണെന്ന് ട്വി​റ്റ​ര്‍ സി​ഇ​ഒ ജാ​ക്ക് ഡോ​ര്‍​സി​ക്ക് അ​യ​ച്ച നോ​ട്ടീ​സി​ല്‍ ഐ​ടി മ​ന്ത്രാ​ല​യം കുറ്റപ്പെടുത്തി.

നി​യ​ന്ത്ര​ണ രേ​ഖ​യി​ല്‍ ഇ​ന്ത്യ​യും ചൈ​ന​യും ത​മ്മി​ലുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ നടക്കുന്ന സമയത്താണ് ലേയെ ചൈനയുടെ ഭാഗമാക്കി ചിത്രീകരിച്ചതടക്കമുള്ള പിഴവ് സംഭവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button