ErnakulamNattuvarthaLatest NewsKeralaNews

വ്യാജ സർട്ടിഫിക്കറ്റ് വിവാദം: വിദ്യയുടെ പിഎച്ച്‍ഡി പ്രവേശനം പരിശോധിക്കുമെന്ന് കാലടി സർവകലാശാല

എറണാകുളം: വ്യാജ സർട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് നടപടിക്കൊരുങ്ങി കാലടി സർവകലാശാല. ഗസ്റ്റ് ലക്ചറർ നിയമനത്തിനായി മഹാരാജാസ് കോളേജിലെ വ്യാജരേഖ ഉണ്ടാക്കിയ വിദ്യ, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ഗവേഷകയാണ്. മുൻ എസ്എഫ്ഐ നേതാവ് കൂടിയായിരുന്ന വിദ്യയുടെ പിഎച്ച്‍ഡി പ്രവേശനം കാലടി സർവകശാല പരിശോധിക്കും. വ്യാജ രേഖ വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.

2019ലാണ് വിദ്യ സർവകശാലയിൽ പിഎച്ച്ഡിക്ക് ചേർന്നത്. ഇതിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് നടന്നുവോ എന്ന് ഉറപ്പാക്കാനാണ് പരിശോധന. സംഭവത്തിൽ കെ വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. വഞ്ചിക്കണം എന്ന ഉദ്ദേശത്തോടെ വ്യാജരേഖ ഉണ്ടാക്കിയതിനാണ് കേസ്. ഏഴ് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്.

ചാനല്‍ ചര്‍ച്ചാ അവതാരകരായ പഴയ എസ്എഫ്ഐക്കാരുടെ സ്ഥിരം ക്യാപ്സ്യൂള്‍ പുറത്തിറങ്ങി: സന്ദീപ് വാര്യര്‍

കേസുമായി ബന്ധപ്പെട്ട് മഹാരാജാസ് കോളേജ് പ്രിൻസിപ്പലിൽ നിന്ന് കൊച്ചി സെൻട്രൽ പൊലീസ് മൊഴിയെടുത്തു. അട്ടപ്പാടി കോളേജിൽ നിന്ന് വിവരം കിട്ടിയപ്പോൾ മാത്രമാണ് സംഭവം അറിഞ്ഞതെന്നും വിദ്യക്ക് കോളേജിന്‍റെ ഭാഗത്ത് നിന്ന് വിദ്യക്ക് യാതൊരു സഹായവും കിട്ടിയിട്ടില്ലെന്നും പ്രിൻസിപ്പൽ പൊലീസിനോട് വിശദീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കെഎസ്‍യു ഗവർണർക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button