പാലക്കാട്: പരീക്ഷ എഴുതാതെ പാസായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയും, മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് മറ്റൊരു സര്‍ക്കാര്‍ കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ആയി ജോലി നേടിയ എസ്എഫ്ഐ മുന്‍ നേതാവ് കെ വിദ്യയുമായിരുന്നു കഴിഞ്ഞ ദിവസത്തെ ചാനല്‍ ചര്‍ച്ചകളിലെ പ്രധാന താരങ്ങള്‍.
Read Also: ട്രെയിനിൽ നിന്നു വീണു : യുവാവിന് ഗുരുതര പരിക്ക്
എന്നാല്‍, ചാനല്‍ ചര്‍ച്ചയ്ക്ക് എത്തിയ പഴയ എസ്എഫ്ഐ താരങ്ങള്‍ അവരുടെ സ്ഥിരം ക്യാപ്സൂളുകള് പുറത്തിറക്കിയെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ ചൂണ്ടിക്കാട്ടുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് രംഗത്ത് എത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘ചാനല്‍ ചര്‍ച്ച അവതാരകരായ പഴയ എസ്എഫ്ഐക്കരുടെ അവസ്ഥ
സ്ഥിരം ക്യാപ്സ്യൂള്‍ ‘ഞങ്ങടെ കാലത്തെ എസ്എഫ്ഐ ഇതല്ല , ഇങ്ങനല്ല എസ്എഫ്ഐ, എസ്എഫ്ഐ നന്മയുള്ള ഗൃഹാതുര ഓര്‍മ്മകള്‍ … മാങ്ങാത്തൊലിയാണ് . എല്ലാക്കാലത്തും ഇവന്മാര് ഇങ്ങനൊക്കെ തന്നെയായിരുന്നു’.
Post Your Comments