കാലടി: സംസ്കൃത സര്‍വകലാശാലയില്‍ പരീക്ഷ പേപ്പറുകള്‍ കാണാതായ സംഭവത്തില്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കാനൊരുങ്ങി വിദ്യാര്‍ഥികള്‍. സംഭവത്തില്‍ പരീക്ഷാ മൂല്യനിര്‍ണയ ചെയര്മാന് ഡോ. കെ എ സംഗമേശനെ സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും നുണപരിശോധനക്ക് താന്‍ തയ്യാറാണെന്നുമാണ് പരീക്ഷാ മൂല്യനിര്‍ണയ ചെയര്‍മാന്റെ വിശദീകരണം.
പി.ജി സംസ്കൃത സാഹിത്യം മൂന്നാം സെമസ്റ്ററിലെ 276 പരീക്ഷാ പേപ്പറുകളാണ് കാണാതായിരിക്കുന്നത്. രണ്ട് തവണകളായുള്ള കേന്ദ്രീകൃത മൂല്യനി൪ണ്ണയത്തിന് പകരം ഇക്കുറി അദ്ധ്യാപകരുടെ വീടുകളിലായിരുന്നു ഉത്തരകടലാസുകളുടെ പരിശോധന. പേപ്പറുകള്‍ കാണാതായതിനെ തുടര്‍ന്ന് പിജി സംസ്കൃത സാഹിത്യവിഭാഗത്തിന്റെ ഫലപ്രഖ്യാപനം വൈകാന്‍ സാധ്യതയുണ്ട്. ഇത് ഉന്നത പഠനത്തിന് തടസമാകുമെന്നതാണ് വിദ്യാര്‍ഥികളുടെ ആശങ്ക വര്‍ധിപ്പിക്കുന്നു.
Read Also: ജനം കാഴ്ചക്കാരല്ല, കാവല്‍ക്കാരാണ് : റോഡുകള്‍ വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കുമെന്ന് പിണറായി സർക്കാർ
സംഭവത്തില്‍ പരീക്ഷാ മൂല്യനിര്‍ണയ ചെയര്‍മന്‍ ഡോ. കെ എ സംഗമേശനെ സര്‍വകലാശാല സസ്പെന്റ് ചെയ്തിട്ടുണ്ട്. ‘പരീക്ഷാ പേപ്പറുകള്‍ വകുപ്പ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. സര്‍വകലാശാലയിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകും. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നുണപരിശോധനക്ക് തയാറാണ്’- വൈസ് ചാന്‍സിലര്‍ക്ക് കൈമാറിയ വിശദീകരണ കുറുപ്പില്‍ സംഗമേശ് വ്യക്തമാക്കി. പരീക്ഷാ പേപ്പറുകള്‍ കാണാതായ സംഭവത്തക്കുറിച്ചന്വേഷിക്കാന് സര്‍വകലാശാല മൂന്നംഗ അന്വേഷണ കമിഷനെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
Post Your Comments