ErnakulamKeralaNattuvarthaLatest NewsNews

വിദ്യാർത്ഥിനിയുടെ മരണം: ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ ആശങ്കയറിയിച്ച് കെസിബിസി

കൊച്ചി: സംസ്ഥാനത്ത് കത്തോലിക്കാ സഭ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരേ നിരന്തരം ആക്രമണമുണ്ടാകുന്നത് ആശങ്കാജനകമെന്ന് കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ. സ്ഥാപനങ്ങൾക്ക് സംരക്ഷണം നൽകാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിനെത്തുടർന്ന് ഉടലെടുത്ത സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് കെസിബിസി ഇക്കാര്യം വ്യക്തമാക്കിയത്. കോളേജിന്റെ സംരക്ഷണവും വിദ്യാർത്ഥികളുടെ പഠനാന്തരീക്ഷവും അടിയന്തരമായി ഉറപ്പുവരുത്തണമെന്നും മെത്രാൻ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.

പോപ്പുലർ ഫ്രണ്ടിൽ നിന്ന് വധഭീഷണിയുണ്ടെന്ന് പിഡിപി ജനറൽ സെക്രട്ടറി നിസാർ മേത്തർ: മുഖ്യമന്ത്രിക്ക് പരാതി നൽകി

വിദ്യാർത്ഥിനിയുടെ കുടുംബം അനുഭവിക്കുന്ന ദുഃഖത്തിൽ പങ്കുചേരുന്നു എന്നും എന്നാൽ, കോളേജ് ക്യാമ്പസിൽ തുടരുന്ന ആസൂത്രിതമായ സംഘർഷാവസ്ഥയിൽ ആശങ്കയുണ്ടെന്നും കെസിബിസിയുടെ പ്രസ്താവനയിൽ പറയുന്നു. വിദ്യാർത്ഥിനിയുടെ ആത്മഹത്യയെക്കുറിച്ചുള്ള അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും കെസിബിസി അധ്യക്ഷൻ കർദിനാൾ ബസേലിയോസ് ക്ലീമിസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button