തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിൽനിന്ന് വധഭീഷണിയുണ്ടെന്ന് വ്യക്തമാക്കി പിഡിപി ജനറൽ സെക്രട്ടറി നിസാർ മേത്തർ മുഖ്യമന്ത്രിക്ക് പരാതി നൽകി. പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ചിത്രം പോപ്പുർ ഫ്രണ്ട് നേതാക്കൾക്കൊപ്പം ചേർത്തുവെച്ച് പ്രചരിപ്പിച്ചതോടെയാണ് ഭീഷണി ഉയർന്നതെന്ന് നിസാർ പരാതിയിൽ പറയുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പോസ്റ്ററിനെതിരെ പ്രതികരിച്ചതോടെ വ്യാപകമായ സൈബർ അറ്റാക്കിന് ഇരയായതായും നിസാർ പറയുന്നു.
പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ സംഘടനകളുടെ രാഷ്ട്രീയ നിലപാടുകളെ തുറന്ന് എതിർത്തതോടെ വ്യക്തിപരമായ അധിക്ഷേപവും ഭീഷണിയും വർദ്ധിച്ചതായും നിസാർ ചൂണ്ടിക്കാണിക്കുന്നു. തനിക്കെതിരെ ഉയർന്ന വധഭീഷണി ഗൗരവ സ്വഭാവത്തിലുള്ളതാണെന്ന മുന്നറിയിപ്പ് ഒരു വിശ്വസനീയമായ കേന്ദ്രത്തിൽ നിന്ന് ലഭിച്ചതായും ഇതേത്തുടർന്നാണ്, മുഖ്യമന്ത്രിക്ക് പരാതി നൽകുന്നതെന്നും നിസാർ വ്യക്തമാക്കി.
തൊടുപുഴ അൽ അസർ എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
സംഭവം അടിയന്തരമായി അന്വേഷിച്ച് നിയമനടപടി സ്വീകരിക്കണെന്നും നിസാർ മേത്തർ ആവശ്യപ്പെട്ടു. പരാതിക്കൊപ്പം, വധഭീഷണിയും വ്യക്തി അധിക്ഷേപവും സാധൂകരിക്കുന്ന തെളിവുകളും നിസാർ മേത്തർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.
Post Your Comments