തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയിലാണ് ബിപോര്‍ജോയ് ചുഴലിക്കാറ്റ് മുന്നോട്ട് പോകുന്നത്. അടുത്ത മൂന്ന് ദിവസം കൂടി ചുഴലിക്കാറ്റ് കൂടുതല്‍ വേഗതയോടെ വടക്ക് ദിശയില്‍ മുന്നോട്ട് പോകുമെന്നാണ് വിലയിരുത്തല്‍.
കാലാവസ്ഥയില്‍ ഇതേ തുടര്‍ന്നുണ്ടായ മാറ്റത്തോടെ കേരളത്തില്‍ മഴ കൂടുതല്‍ മേഖലയിലേക്ക് വ്യാപിക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, റാന്നി, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലയുടെ വടക്ക് കിഴക്കന്‍ മേഖലയിലാണ് മഴ ഇപ്പോള്‍ വ്യാപിച്ചിരിക്കുന്നത്. മഴ ശക്തമായതോടെ കേരളത്തില്‍ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളത്തും ഇടുക്കിയിലുമടക്കം ആറ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Post Your Comments