മുംബൈ: കടല്‍നിരപ്പ് ഉയരുന്നതുമൂലം 2040 ആകുമ്പോഴേക്കും മുംബൈ, ചെന്നൈ, പനാജി നഗരങ്ങളില്‍ 10 ശതമാനവും കൊച്ചിയില്‍ 1 മുതല്‍ 5% വരെയും കരഭൂമി മുങ്ങിയേക്കുമെന്ന മുന്നറിയിപ്പുമായി വീണ്ടും പഠന റിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നാണു കടല്‍ജലനിരപ്പുയരുക.
Read Also: വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ആശ്വാസധനമായി 4 കോടി അനുവദിച്ച് സര്‍ക്കാര്‍
ബെംഗളൂരു ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സയന്‍സ്, ടെക്നോളജി ആന്‍ഡ് പോളിസി (സിഎസ്ടിഇപി) നടത്തിയ പഠനത്തില്‍ മംഗളൂരു, വിശാഖപട്ടണം, ഉഡുപ്പി, പുരി നഗരങ്ങളിലും 5% വരെ ഭൂമി വെള്ളത്തിനടിയിലായേക്കുമെന്നു പറയുന്നു.
തിരുവനന്തപുരം, കോഴിക്കോട് ഉള്‍പ്പെടെ 15 തീരദേശ നഗരങ്ങളില്‍ നടത്തിയ പഠനത്തില്‍ മുംബൈയിലാണ് ഭീഷണി കൂടുതലെന്നാണു കണ്ടെത്തല്‍. 1987- 2021 കാലത്ത് സമുദ്രനിരപ്പ് ഏറ്റവും കൂടുതല്‍ ഉയര്‍ന്നത് മുംബൈയിലാണ് (4.44 സെ.മീ).
മറ്റിടങ്ങളില്‍ ഇങ്ങനെ: വിശാഖപട്ടണം – 2.38 സെ.മീ., കൊച്ചി – 2.21 സെ.മീ, ചെന്നൈ -0.67 സെ.മീ. കാലാവസ്ഥാ വ്യതിയാനം, അന്തരീക്ഷ മലിനീകരണം എന്നിവയുടെ വിപത്ത് ചെറുതായിരിക്കില്ലെന്നും പഠനം ഓര്‍മിപ്പിക്കുന്നു. 2100 ആകുമ്പോഴേക്കും സമുദ്രനിരപ്പ് ഉയരാനുള്ള സാധ്യത: മുംബൈ- 76.2 സെ.മീ., കോഴിക്കോട്- 75.1 സെ.മീ., കൊച്ചി- 74.9 സെ.മീ., തിരുവനന്തപുരം- 74.7 സെ.മീ
Post Your Comments