ന്യൂഡൽഹി: അറബിക്കടലിൽ മൂന്ന് യുദ്ധകപ്പലുകൾ വിന്യസിച്ച് ഇന്ത്യൻ നാവികസേന. ചരക്കു കപ്പലുകൾക്കെതിരെ ഡ്രോൺ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് യുദ്ധക്കപ്പലുകൾ വിന്യസിച്ചത്. ആക്രമണം നടന്ന ചെം പ്ലൂട്ടോ കപ്പലിൽ ഫോറൻസിക് പരിശോധന നടക്കുകയാണ്. നാവികസേനയുടെ പരിശോധനക്ക് ശേഷം വിവിധ ഏജൻസികളുടെ സംയുക്ത അന്വേഷണം ആരംഭിച്ചു.ചെം പ്ലൂട്ടോയുടെ തകർന്ന ഭാഗം ഡോക്കിംഗും അറ്റകുറ്റപ്പണികളും നടത്താനാണ് സാധ്യത.
അറബിക്കടലിലെ സമീപകാല ആക്രമണങ്ങൾ കണക്കിലെടുത്ത്, പ്രതിരോധ സാന്നിധ്യം വർധിപ്പിക്കുന്നതിനായാണ് ഇന്ത്യൻ നാവികസേന ഗൈഡഡ് മിസൈൽ വേധ കപ്പലുകളായ ഐഎൻഎസ് മോർമുഗാവോ, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത എന്നിവയെ വിവിധ മേഖലകളിൽ വിന്യസിച്ചത്. ആക്രമണത്തിനിരയായ ചെം പ്ലൂട്ടോ ഡിസംബർ 25 ന് പകൽ മൂന്നരക്ക് മുംബൈ തീരത്ത് സുരക്ഷിതമായി നങ്കൂരമിട്ടു.
കപ്പൽ ഇന്ത്യൻ നേവി എക്‌സ്‌പ്ലോസീവ് ഓർഡനൻസ് ഡിസ്‌പോസൽ ടീം പരിശോധിച്ച് പ്രാഥമിക വിലയിരുത്തൽ നടത്തി. കപ്പലിൽ കണ്ടെത്തിയ അവശിഷ്ടങ്ങളുടെയും വിശകലനത്തിൽ ഡ്രോൺ ആക്രമണമാണ് നടന്നതെന്ന് സംഘം വിലയിരുത്തി. ഉപയോഗിച്ച സ്ഫോടകവസ്തുവിന്റെ ഏതാണെന്നറിയാൻ കൂടുതൽ ഫോറൻസിക് പരിശോധന നടത്തണം.
Post Your Comments