ThrissurNattuvarthaLatest NewsKeralaNews

ഒല്ലൂരിൽ കാ​പ്പ നി​യ​മ​പ്ര​കാ​രം രണ്ടുപേർ പിടിയിൽ

ഒ​ല്ലൂ​ർ എ​സ്.​എ​ച്ച്.​ഒ ബെ​ന്നി ജേ​ക്ക​ബി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി

ഒ​ല്ലൂ​ർ: കാ​പ്പ നി​യ​മ​പ്ര​കാ​രം ഒ​ല്ലൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ര​ണ്ട് ഗു​ണ്ട​ക​ൾ​ അ‌റസ്റ്റിൽ. ഒ​രാ​ളെ നാ​ടു​ക​ട​ത്തു​ക​യും മ​റ്റൊ​രാ​ളെ ജ​യി​ല​ട​ക്കു​ക​യുമാണ് ചെ​യ്തത്. ഒ​ല്ലൂ​ർ എ​സ്.​എ​ച്ച്.​ഒ ബെ​ന്നി ജേ​ക്ക​ബി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

Read Also : സമ്പൂർണ മാലിന്യനിർമ്മാർജനത്തിന് നിയമനടപടികൾ ശക്തമാക്കണം: മന്ത്രി എം ബി രാജേഷ്

അ​ഞ്ചേ​രി​യി​ലെ ഗു​ണ്ട നേ​താ​വ് തീ​ക്കാ​റ്റ് സാ​ജ​ന്റെ സം​ഘ​ത്തി​ൽ​പ്പെ​ട്ട അ​ഞ്ചേ​രി സ്വ​ദേ​ശി കോ​യ​മ്പ​ത്തൂ​ർ​ക്കാ​ര​ൻ വീ​ട്ടി​ൽ അ​ടി​മ ര​മേ​ഷ് എ​ന്ന ര​മേ​ഷി​നെ (24) ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് നാ​ടു​ക​ട​ത്തി​യ​ത്. വ​ധ​ശ്ര​മ​മു​ൾ​പ്പെ​ടെ ഏ​ഴ് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ര​മേ​ഷ്.

Read Also : സി ദിവാകരന്റെ ആക്ഷേപം ഗൗരവതരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളും അന്വേഷിക്കണമെന്ന് ചാണ്ടി ഉമ്മന്‍

ജി​ല്ല​യി​ലെ വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ വ​ധ​ശ്ര​മം ഉ​ൾ​പ്പ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യും ക​ട​വി ര​ജി​ത്തി​ന്റെ സം​ഘ​ത്തി​ലെ നേ​താ​വു​മാ​യ ന​ട​ത്ത​റ കു​രി​ശു​പ​റ​മ്പി​ൽ സാം​സ​നെ​യാ​ണ് (33) ക​രു​ത​ൽ ത​ട​ങ്ക​ൽ പ്ര​കാ​രം ജ​യി​ലി​ല​ട​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button