
കോട്ടയം: സി ദിവാകരന്‍ ഉയര്‍ത്തിയിരിക്കുന്ന ആക്ഷേപം വളരെ ഗൗരവതരമാണെന്നും സോളാര്‍ കേസുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളും അന്വേഷിക്കണമെന്നും ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. ഇക്കാര്യത്തില്‍ സത്യം പുറത്ത് വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു.
സി ദിവാകരന്റെ വെളിപ്പെടുത്തലടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ഒരു ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു.മറ്റൊരു രാഷ്ട്രീയ നേതാവിന്റെ കുടുംബവും ഇത്തരത്തില്‍ ആക്രമിക്കപ്പെടരുതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
‘കോണ്‍ഗ്രസ് പാര്‍ട്ടി ഒന്നാണ്. ഉമ്മന്‍ചാണ്ടി വിഭാഗം എന്നൊരു വിഭാഗം ഇല്ല. ബ്ലോക്ക് പുനഃസംഘടനയില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം പൂര്‍ണ്ണമായും അംഗീകരിക്കും. പാര്‍ട്ടി ഏത് തീരുമാനം എടുത്താലും അംഗീകരിക്കും. ഉമ്മന്‍ചാണ്ടി അവഗണിക്കപ്പെട്ടുവെന്നൊരു ആക്ഷേപം തങ്ങള്‍ക്കാര്‍ക്കും ഇല്ലന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.
Post Your Comments