മഴക്കാലം എത്താറായതോടെ പകർച്ചപ്പനിയിൽ വിറങ്ങലിച്ചിരിക്കുകയാണ് കേരളം. വിവിധ ആശുപത്രികളിൽ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം ഇതിനോടകം ഉയർന്നിട്ടുണ്ട്. ശരീരവേദന, തൊണ്ടവേദന, ചുമ എന്നീ ലക്ഷണങ്ങളോടുകൂടിയാണ് ഭൂരിഭാഗം ആളുകളും ആശുപത്രികളിലേക്ക് എത്തുന്നത്. ഈ വർഷം ഇതുവരെ 11.21 ലക്ഷം പേരെയാണ് പനി ബാധിച്ചിരിക്കുന്നത്. മഴക്കാലം ആകുന്നതോടെ ഈ കണക്കുകൾ വീണ്ടും ഉയരുമെന്നാണ് വിലയിരുത്തൽ.
ഇത്തവണ എലിപ്പനി സ്ഥിരീകരിക്കുന്നവരുടെ എണ്ണം താരതമ്യേന ഉയർന്നിട്ടുണ്ട്. സംസ്ഥാനത്ത് ഈ വർഷം 58 എലിപ്പനി മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 445 പേർക്ക് എലിപ്പനിയും, 720 പേർക്ക് എലിപ്പനി ലക്ഷണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും ഉയർന്നിരിക്കുകയാണ്. 1,843 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും, 1,843 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുമുണ്ട്. 11 പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. രോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ മഴക്കാലപൂർവ്വ ശുചീകരണം കാര്യക്ഷമമായി നടത്തേണ്ടതാണ്. ജലത്തിലൂടെ പകരുന്ന രോഗങ്ങൾ തടയാൻ പരമാവധി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
Post Your Comments