Latest NewsNewsIndia

ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത: ഈ മാസം അവസാനത്തോടെ ലാനിന പ്രതിഭാസവും ഉണ്ടാകാം

ന്യൂഡല്‍ഹി: ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ ശരാശരിയിലും കൂടുതല്‍ മഴ ലഭിച്ചേക്കുമെന്നും ഓഗസ്റ്റ് അവസാനത്തോടെ ലാ നിന അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) വ്യാഴാഴ്ച അറിയിച്ചു. രാജ്യത്തുടനീളം 106 ശതമാനം മഴ ലഭിക്കുമെന്നും ഐഎംഡി പ്രവചിച്ചു.

Read Also: വയനാട് ദുരന്തത്തില്‍ മരണം 288, മരണ സംഖ്യ ഇനിയും ഉയരും: 240 പേര്‍ കാണാമറയത്ത്

ജൂണ്‍ ആദ്യം മുതല്‍ ഇന്ത്യയില്‍ 453.8 മില്ലിമീറ്റര്‍ മഴ ലഭിച്ചു. സാധാരണ നിലയില്‍ 445.8 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. ജൂണില്‍ പ്രതീക്ഷിച്ച മഴ ലഭിച്ചില്ലെങ്കിലും ജൂലൈയില്‍ മെച്ചപ്പെട്ട മഴ ലഭിച്ചുവെന്ന് പത്രസമ്മേളനത്തില്‍ ഐഎംഡി മേധാവി മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു. ഓഗസ്റ്റിലും സെപ്റ്റംബറിലും രാജ്യത്തെ മിക്ക പ്രദേശങ്ങളിലും സാധാരണയിലും കൂടുതല്‍ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം, വടക്കുകിഴക്കന്‍ ഭാഗങ്ങള്‍, അതിനോട് ചേര്‍ന്നുള്ള കിഴക്കന്‍ ഇന്ത്യ, ലഡാക്ക്, സൗരാഷ്ട്ര, കച്ച് എന്നിവയുള്‍പ്പെടെ ചില പ്രദേശങ്ങളും മധ്യ, ഉപദ്വീപ് ഇന്ത്യയുടെ ചില ഭാഗങ്ങളും സാധാരണയിലും കുറവ് മഴയേ ലഭിക്കൂ. ഓഗസ്റ്റ് മാസത്തില്‍ മധ്യ, വടക്കന്‍ കേരളത്തില്‍ (വയനാട് ഒഴികെ) സാധാരണ ലഭിക്കുന്ന മഴയെക്കാള്‍ കൂടുതല്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. അതേസമയം, തെക്കന്‍ ജില്ലകളില്‍ മഴ കുറഞ്ഞേക്കും. പസഫിക്ക് സമുദ്രത്തില്‍ എല്‍നിനോ സൗതേണ്‍ ഓസിലേഷന്‍ നിലവില്‍ ന്യൂട്രല്‍ സ്ഥിതിയിലാണെന്നും ലാനിന ഓഗസ്റ്റ് അവസാനത്തോടെ ആരംഭിക്കാന്‍ സാധ്യതയെന്നും ഐഎംഡി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button