
തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കഞ്ചാവുമായി പിടിയിൽ. നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻ പരിധിയിൽ രാത്രി വൈകി നടത്തിയ പരിശോധനയിലാണ് കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവ് പിടിയിലായത്. കാട്ടാക്കട തൂങ്ങാംപാറ സ്വദേശി ജോയ് റോസ് എന്ന് വിളിക്കുന്ന അജിത്ത് ലാലിനെയാണ് അറസ്റ്റ് ചെയ്തത്.
1.2 കിലോഗ്രാം കഞ്ചാവ് ഇയാളുടെ പക്കൽ നിന്നും പിടികൂടി. കാട്ടാക്കട തൂങ്ങാൻ പാറ മാറനല്ലൂർ പ്രദേശത്ത് സ്‌കൂൾ, കോളേജ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന പ്രധാനികളിൽ ഒരുവനാണ് പിടിയിലായ ജോയ് റോസ്. ഐ ബി പ്രിവന്റീവ് ഓഫീസർ ഷാജു നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ പി ഷാജഹാനും സംഘവും ചേർന്നാണ് കേസ് എടുത്തത്.
സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ഷാജി കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിജേഷ്, അനീഷ് കുമാർ, യു കെ ലാൽ കൃഷ്ണ, അനീഷ് എന്നിവരും പങ്കെടുത്തു.
Post Your Comments