ThiruvananthapuramNattuvarthaLatest NewsNews

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം: പ്രതിക്ക് നല്‍കിയ സ്വീകരണം ശുദ്ധഅസംബന്ധമെന്ന് വനിതാ കമ്മീഷന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയ പ്രതിക്ക് ജാമ്യം ലഭിച്ചപ്പോള്‍ സ്വീകരണം നല്‍കിയ സംഭവം, അസംബന്ധമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി സതീദേവി. അതിജീവിതയെ അങ്ങേയറ്റം അപമാനിക്കുന്ന സംഭവമാണ് നടന്നതെന്നും സതീദേവി പ്രസ്താവനയില്‍ വ്യക്തമാക്കി.

ആള്‍ കേരളാ മെന്‍സ് അസോസിയേഷന്‍ എന്ന സംഘടനയാണ് നഗ്നതാ പ്രദര്‍ശനം നടത്തിയ സവാദിന് ജാമ്യം ലഭിച്ചപ്പോള്‍ സ്വീകരണം നല്‍കിയത്. അതിജീവിതയെ അങ്ങേയറ്റം അപമാനിക്കുന്ന സംഭവമാണിതെന്നും പി സതീദേവി പറഞ്ഞു.

പി സതീദേവിയുടെ വാക്കുകൾ ഇങ്ങനെ;

എല്ലുകളുടെ ബലത്തിന് ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം… കാരണം 

‘സോഷ്യൽ മീഡിയയിൽ, ഫോളോവേഴ്സിനെ കൂട്ടാനാണ് യുവതി ഇങ്ങനൊരു പരാതി നല്‍കിയതെന്നാണ് സ്വീകരണം നല്‍കിയവരുടെ ആരോപണം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ റിപ്പോര്‍ട്ട് ചെയ്യുന്ന അതിജീവിതകള്‍ എല്ലാക്കാലത്തും നേരിടുന്ന ഒരു വിഷയമാണ് വിക്റ്റിം ബ്ലെയ്മിങ്. അതിന്റെ മറ്റൊരു വകഭേദമാണ് ഈ ആരോപണം.

ലൈംഗിക പീഡനത്തിന് ഇരയാകുന്നവര്‍ ഏല്‍ക്കേണ്ടി വരുന്ന മാനസിക പീഡനവും മാനസികവ്യഥയും പറഞ്ഞറിയിക്കാനാവാത്ത വിധം പ്രയാസകരമാണ്. പീഡനസമയത്ത് ഏല്‍ക്കേണ്ടി വരുന്ന മാനസിക വ്യഥയെക്കാള്‍ വലിയ മാനസികാഘാതം ഉണ്ടാക്കാന്‍ ഇടവരുത്തുന്ന പരാമര്‍ശങ്ങളും നിലപാടുകളും ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണ്.

ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ നിന്ന് പിന്മാറിയിട്ടില്ല: വിശദീകരണവുമായി സാക്ഷി മാലിക്
അടുത്തകാലത്തായി യാത്രാവേളകളിലും മറ്റും തങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങളെ സംബന്ധിച്ച് തുറന്നു പറയാനും പരാതിപ്പെടാനും സ്ത്രീകള്‍ മുന്നോട്ടുവരുന്നുണ്ട്. എന്നാല്‍, തുടര്‍ന്നുണ്ടാവുന്ന പ്രശ്നങ്ങള്‍ തരണം ചെയ്യാന്‍ ആവാത്ത സാഹചര്യമുണ്ടാവുമ്പോള്‍ പലപ്പോഴും ഇത്തരത്തിലുള്ള പീഡനക്കേസുകളിലെ അതിജീവിതകള്‍ പരാതിപ്പെടാന്‍ പോലും തയ്യാറാവാത്ത മാനസികാവസ്ഥയില്‍ എത്തും. അതുണ്ടാവാന്‍ പാടില്ല.

സ്ത്രീകളെ തങ്ങളുടെ ലൈംഗിക ആസ്വാദനത്തിനുള്ള ഉപകരണങ്ങള്‍ ആയിട്ട് കാണുന്ന മനോനിലക്ക് മാറ്റം ഉണ്ടാക്കിയെടുക്കാന്‍ കഴിയണമെങ്കില്‍, ഒരു സ്ത്രീ സൗഹൃദ അന്തരീക്ഷം പുലരുന്ന നാടായി നമ്മുടെ നാടിനെ മാറ്റിയെടുക്കേണ്ടതുണ്ട്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button