മലപ്പുറം: മലപ്പുറം പെരുമ്പടപ്പിൽ വിവാഹചടങ്ങിൽ പങ്കെടുത്ത 140ഓളം പേർ ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിൽ. കഴിഞ്ഞ ദിവസം എരമംഗലത്ത് ഓഡിറ്റോറിയത്തിൽ നടന്ന അയിരൂർ സ്വദേശിയുടെ വിവാഹത്തിൽ പങ്ക് ചേർന്നവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
പനിയും ഛർദിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
മയോണൈസ് കഴിച്ചവരിലാണ് കൂടുതൽ ഭക്ഷ്യ വിഷബാധയേറ്റിട്ടുള്ളതെന്നാണ് ലഭ്യമാകുന്ന വിവരം. പുത്തൻപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ മാത്രം 40ഓളം പേർ ചികിത്സ തേടിയതായാണ് പുറത്ത് വരുന്ന വിവരം.
Post Your Comments