ThrissurLatest NewsKeralaNattuvarthaNews

മ​തി​ല​ക​ത്ത് രണ്ടിടങ്ങളിൽ വാഹനാപകടം : കു​ട്ടി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

ര​ണ്ടി​ട​ത്തും ഡ്രൈ​വ​ർ​മാ​ർ ഉ​റ​ങ്ങി​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് നി​ഗമനം

മ​തി​ല​കം: മ​തി​ല​ക​ത്ത് രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ കു​ട്ടി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേറ്റു.

ദേ​ശീ​യ​പാ​ത​യി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട് അ​പ​ക​ട​ങ്ങ​ളും നടന്നത്. ര​ണ്ടി​ട​ത്തും ഡ്രൈ​വ​ർ​മാ​ർ ഉ​റ​ങ്ങി​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് നി​ഗമനം. പു​തി​യ​കാ​വ് ജു​മാ മ​സ്ജി​ദി​ന് സ​മീ​പം ടോ​റ​സ് ലോറി റോ​ഡ​രി​കി​ലെ മ​ര​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റിയാണ് അപകടമുണ്ടായത്.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി ബാ​ദു​ഷ​യെ പു​ന്ന​ക്ക​ബ​സാ​ർ ആ​ക്ട്സ് ആം​ബു​ല​ൻ​സു​കാ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ എ.​ആ​ർ. മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also: സിനിമാനടിയാകാൻ ശരീരവളർച്ച വേണം, അവരോട് അടുത്തിടപഴകണം: 16 കാരിയെ നിർബന്ധിച്ച് ഹോര്‍മോണ്‍ ഗുളികകള്‍ കഴിപ്പിച്ച് അമ്മ

അതേസമയം, പു​ല​ർ​ച്ചെ 2.30ഓ​ടെ മ​തി​ല​കം പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​മ്പി​ലാ​യി​രു​ന്നു മ​റ്റൊ​രു അ​പ​ക​ടം. റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഇ​ന്നോ​വ​യി​ൽ കൊ​ല്ല​ത്തു ​നി​ന്നു​ള്ള കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ സു​ബൈ​ദ ബീ​വി (59), ഫി​സാ​ഫ്രി​ൻ (ഒ​മ്പ​ത്) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേറ്റത്.

അപകടത്തിൽ പരിക്കേറ്റ​വ​രെ മ​തി​ല​കം എ​സ്.​വൈ.​എ​സ് സാ​ന്ത്വ​നം ആം​ബു​ല​ൻ​സി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ മോ​ഡേ​ൺ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ച​ശേ​ഷം കൊ​ല്ല​ത്തേ​ക്ക് കൊ​ണ്ടു​പോ​യി. മ​തി​ല​കം പൊ​ലീ​സ് മേ​ൽ​ന​ട​പ​ടികൾ സ്വീ​ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button