കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് നയത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാനും ബിജെപി നേതാവുമായ എ.പി അബ്ദുള്ളക്കുട്ടി. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലും എംബാര്‍ഗേഷന്‍ പോയിന്റ് കൊണ്ടുവരാന്‍ സാധിച്ചതില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ സന്തോഷവും അഭിമാനവും തോന്നുന്നുണ്ടെന്നും കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഹജ്ജ് ക്യാമ്പുകളുടെ ആരംഭം കുറിച്ചുകൊണ്ട് അബ്ദുള്ളക്കുട്ടി പറഞ്ഞു.
read also: ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം : കാർ യാത്രക്കാരന് പരിക്ക്
‘ഹജ്ജ് നയത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഹജ്ജ് രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കി. 300 രൂപയായിരുന്നു ഹജ്ജ് രജിസ്‌ട്രേഷന്‍ ഫീസ്. ഇത് പൂര്‍ണമായും സൗജന്യമാക്കി. അല്ലാഹുവിന്റെ മുമ്പില്‍ എല്ലാവരും ഒരുപോലെയാണ് എന്ന ഉജ്ജ്വല സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. പ്രൈവറ്റ് ഓപ്പറേറ്റര്‍മാരുടെ കോട്ട വെട്ടി ചുരുക്കി. എം പാര്‍കേഷന്‍ കേന്ദ്രങ്ങള്‍ 10-ല്‍ നിന്ന് 25-ലേയ്ക്ക് ഉയര്‍ത്തി. ഏറ്റവും ചുരുങ്ങിയ ചിലവിലാണ് തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് യാത്ര ഒരുക്കിയിരിക്കുന്നത്’ അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.
Post Your Comments