KollamNattuvarthaLatest NewsKeralaNews

ടാ​ങ്ക​ർ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച്​ അപകടം : കാർ യാത്രക്കാരന് പരിക്ക്

വ​യ​യ്ക്ക​ൽ വ​ഞ്ചി​പ്പെ​ട്ടി ച​​ന്ദ്രി​ക​യി​ൽ ആ​ദം അ​യൂ​ബി​നാ(28)ണ് പരിക്കേറ്റത്

അ​ഞ്ച​ൽ: ഡീ​സ​ൽ ക​യ​റ്റി​വ​ന്ന ടാ​ങ്ക​ർ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച്​ ടാ​ങ്ക​ർ മ​റി​ഞ്ഞുണ്ടായ അപകടത്തിൽ കാ​ർ യാ​ത്രക്കാര​ന് പരിക്കേറ്റു. വ​യ​യ്ക്ക​ൽ വ​ഞ്ചി​പ്പെ​ട്ടി ച​​ന്ദ്രി​ക​യി​ൽ ആ​ദം അ​യൂ​ബി​നാ(28)ണ് പരിക്കേറ്റത്. സാ​ര​മാ​യ പ​രി​​ക്കു​ക​ളോ​ടെ ഇയാളെ ​തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​സാ​ര പ​രി​ക്കേ​റ്റ ടാ​ങ്ക​ർ ഡ്രൈ​വ​റെ​യും ക്ലീ​ന​റെ​യും കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ആദ്യരാത്രിയില്‍ നവദമ്പതികള്‍ മുറിയില്‍ മരിച്ചനിലയില്‍, ഇരുവര്‍ക്കും ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌

എം.​സി റോ​ഡി​ൽ വ​യ​യ്ക്ക​ൽ വ​ഞ്ചി​പ്പെ​ട്ടി ജ​ങ്​​ഷ​നി​ൽ ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ്​ സം​ഭ​വം. കൊ​ട്ടാ​ര​ക്ക​ര​യി​ൽ​നി​ന്ന്​ തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക്​ പോ​യ ടാ​ങ്ക​ർ ലോ​റി​യും എ​തി​ർ​ദി​ശ​യി​ൽ ​വ​ന്ന കാ​റു​മാ​ണ്​ വ​ഞ്ചി​പ്പെ​ട്ടി ജ​ങ്​​ഷ​നി​ലെ കൊ​ടും​വ​ള​വി​ൽ കൂ​ട്ടി​യി​ടി​ച്ച​ത്. ടാ​ങ്ക​ർ ​ലോ​റി മ​റി​ഞ്ഞ്​ ഡീ​സ​ൽ റോ​ഡി​ൽ ഒ​ഴു​കി. ക​ട​യ്ക്ക​ൽ, കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന്​ അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. വെ​ള്ളം ചീ​റ്റി​ച്ച്​ റോ​ഡി​ൽ പ​ട​ർ​ന്ന ഡീ​സ​ൽ ക​ഴു​കി​ക​ള​ഞ്ഞു.

കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ്​ സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ചു. പാ​ത​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button