പത്തനംതിട്ട: കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് മധ്യവയസ്‌കന്റെ പല്ല് അടിച്ചിളക്കിയ ‘ഞണ്ട്’ ശ്യാം പിടിയില്‍. പത്തനംതിട്ട അയിരൂർ സ്വദേശി സതീശനെ ആക്രമിച്ച കേസിലാണ് ഇയാളെ പൊലീസ് പിടികൂടിയത്.
സതീശനിൽ നിന്ന് ശ്യാം വാങ്ങിയ പണം ഏറെ നാളായിട്ടും തിരികെ നൽകിയിരുന്നില്ല. ഇരുവരും നേരിൽ കാണുകയും പണം തിരികെ ചോദിച്ചപ്പോൾ ശ്യാം അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. ഇയാൾ കൈയിൽ കരുതിയിരുന്ന വെട്ടുകത്തിയുടെ പിടിഭാഗം ഉപയോഗിച്ച് സതീശന്റെ കവിളിൽ ആഞ്ഞടിച്ചു.
ഇടിയുടെ ആഘാതത്തിൽ പല്ല് ഇളകി. സതീശന്റെ ഇടത് കണ്ണിന്റെ ഭാഗത്തും തോളിലും ഇടിച്ചു. ആക്രമണത്തിൽ കാഴ്ചയ്‌ക്ക് മങ്ങലുണ്ടായതായാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. സംഭവശേഷം ശ്യാം ഒളിവിലായിരുന്നു.
Post Your Comments