
തിരുവനന്തപുരം: കേരളത്തിന് സ്വന്തമായി കോടതിയും ലോക്കപ്പും ഭരണഘടനയും മാത്രമല്ല ഉള്ളത്, മറിച്ച് സ്വന്തമായി പപ്പടവും പപ്പടക്കമ്പനിയും ഉണ്ടെന്ന് പരിഹസിച്ച് അഞ്ജു പാര്‍വതി പ്രഭീഷ്. കെ ഫോണ്‍, കെ റെയില്‍ കെ അപ്പം പോലെ ഇപ്പോള്‍ കെ പപ്പടവും. ബൂര്‍ഷ്വാസികളുടെ കോടികള്‍ ടേണ്‍ ഓവര്‍ ഉള്ള ബിസിനസ്സ് മാളുകളില്‍ മാത്രമല്ല മുഖ്യന്റെ പുഞ്ചിരിക്കുന്ന മുഖം ഉള്ളത്, മറിച്ച് പാവപ്പെട്ടവന്റെ ഭോജനമായ കഞ്ഞിക്കൊപ്പം കഴിക്കുന്ന ചുട്ട പപ്പടത്തിന്റെ പ്രൊമോഷന് വരെ അദ്ദേഹമുണ്ടെന്ന് അവര്‍ വിമര്‍ശിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്
അഞ്ജു പിണറായി സര്‍ക്കാരിനെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
Read Also: സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
കേരളത്തിന് സ്വന്തമായി കോടതിയും ലോക്കപ്പും ഭരണഘടനയും മാത്രമല്ല ഉള്ളത്, മറിച്ച് സ്വന്തമായി പപ്പടവും പപ്പടക്കമ്പനിയും ഉണ്ട്. കെ ഫോണ്‍, കെ റെയില്‍ കെ അപ്പം പോലെ കെ പപ്പടവും.ബൂര്‍ഷ്വാസികളുടെ കോടികള്‍ ടേണ്‍ ഓവര്‍ ഉള്ള ബിസിനസ്സ് മാളുകളില്‍ മാത്രമല്ല മുഖ്യന്റെ പുഞ്ചിരിക്കുന്ന മുഖം ഉള്ളത് മറിച്ച് പാവപ്പെട്ടവന്റെ ഭോജനമായ കഞ്ഞിക്കൊപ്പം കഴിക്കുന്ന ചുട്ട പപ്പടത്തിന്റെ പ്രൊമോഷന് വരെ അദ്ദേഹമുണ്ട്. ആഹാ സോഷ്യലിസം അതോ പപ്പടം എന്ന ഐറ്റം ഒറ്റ പിടിക്ക് തവിടുപൊടിയാവണ വസ്തു ആയതിനാല്‍ മറ്റൊരു മാന്‍ഡ്രേക്ക് വേണ്ടെന്ന് കൊട്ടാരം ജ്യോല്‍സ്യന്‍ പറഞ്ഞത് ആയിരിക്കുമോ?’
‘കേരളത്തിന്റെ വ്യവസായ ഭൂമികയില്‍ വന്‍ കുതിപ്പ് നടത്താന്‍ പോകുന്ന കെ പപ്പടത്തിന്റെ manufacturing യൂണിറ്റിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത് കേരളത്തിന്റെ വ്യവസായ മന്ത്രിയാണ്. നിലവില്‍ അദ്ദേഹം മറ്റൊരു പ്രധാന വ്യവസായ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്നുണ്ട് -‘കയര്‍ വകുപ്പ് ‘.
അപ്പോഴും എന്റെ തംശയം ഈ പപ്പട വിസിനസ്സും ട്രാന്‍സ്പോര്‍ട് വകുപ്പും തമ്മില്‍ എന്ത് ബന്ധം എന്നാണ്. പിന്നീട് മനസ്സിലായി തിരോന്തരത്ത് നിന്ന് കാസറോട് വരെ പപ്പടം വില്‍ക്കാന്‍ കെ റെയില്‍ വരാന്‍ ഇത്തിരിപ്പോലം താമസം ഉള്ളോണ്ട് അതുവരെ KSRTC മാര്‍ഗ്ഗം പപ്പടം കൊണ്ടുപോകാന്‍ ആയിരിക്കും.. പപ്പട യൂണിറ്റിന് വരെ ശിലാസ്ഥാപനം നടത്തുന്ന കേരള സര്‍ക്കാരിനെ ബഹുമാനിക്കാന്‍ പഠിക്കെടോ കൊങ്ങി -സംഘികളെ ????’
Post Your Comments