Latest NewsKeralaNews

പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോലിന് പകരം പ്രദർശിപ്പിക്കേണ്ടിയിരുന്നത് ഇന്ത്യൻ ഭരണഘടന ആയിരുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: പുതിയ പാർലമെന്റ് മന്ദിരത്തിൽ രാജവാഴ്ചയുടെ പ്രതീകമായ ചെങ്കോലിന് പകരം പ്രദർശിപ്പിക്കേണ്ടിയിരുന്നത് ഇന്ത്യൻ ഭരണഘടന ആയിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്ററി ജനാധിപത്യ ഭരണഘടനയിലൂടെ നിലവിൽവന്ന രാജ്യത്തെ പാർലമെന്റിൽ ഭരണഘടനയ്ക്കായിരുന്നു പ്രാധാന്യം നൽകേണ്ടിയിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്ത കാരണം,ട്രാക്ക് തെറ്റിച്ച് അതിവേഗതയില്‍ പാഞ്ഞെത്തിയ കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ പിഴവ്

മതേതര ജനാധിപത്യ, ഫെഡറൽ പ്രത്യേകതകൾ നിലനിൽക്കുമോയെന്ന് ഭയപ്പെടുന്ന കാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഭരണഘടന പ്രകാരം പാർലമെന്റിന്റെ ഭാഗമായ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഉദ്ഘാടന ചടങ്ങിൽനിന്ന് മാറ്റിനിർത്തപ്പെട്ടു. രാജ്യത്തെ ഏതു ദിശയിലേക്കാണ് കൊണ്ടുപോകുന്നതെന്ന സൂചനയാണ് ഇതു നൽകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ ഇന്ത്യ മതനിരപേക്ഷമാകില്ലെന്ന സൂചന ഭയാനകമാണ്. വൈദേശികമായ എന്തിനെയും ചെറുക്കുമെന്നാണ് സംഘപരിവാർ പറയുന്നത്. ഇന്നു കാണുന്ന ജനാധിപത്യം, സമത്വം, മതേതരത്വം, സോഷ്യലിസം, ഫെഡറലിസം, തൊഴിലിടങ്ങളിലെ സ്ത്രീകൾ എല്ലാം വിദേശത്തുനിന്ന് കൈക്കൊണ്ടവയാണ്. ഇതിനെയെല്ലാം ഇല്ലാതാക്കുമെന്നാണ് സംഘപരിവാർ പ്രഖ്യാപിക്കുന്നത്. കേന്ദ്രത്തിന്റേതിൽനിന്ന് വ്യത്യസ്തമായ ബദൽ നിലപാടുകളിലൂടെ ഭരണഘടന ഉയർത്തിപ്പിടിക്കുകയാണ് കേരളം. എല്ലാ വിഭാഗം ജനങ്ങൾക്കും കേരളം സാമൂഹ്യ, രാഷ്ട്രീയ തുല്യത ഉറപ്പാക്കുന്നുണ്ട്. അതേസമയം, കേരളത്തിന്റെ പ്രതിച്ഛായ മോശമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇതിനെല്ലാമെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

Read Also: കേരളത്തിന്റെ മനസും പിന്തുണയും ഒഡീഷയ്‌ക്കൊപ്പം, രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button