MalappuramLatest NewsKeralaNattuvarthaNews

ലോകകപ്പ് ഫുട്ബോൾ കണ്ട് മടങ്ങവെ വഴിയിൽ വെച്ച് 13 -കാരനെതിരെ പ്രകൃതിവിരുദ്ധ പീഡനം : യുവാവിന് 10 വർഷം കഠിനതടവും പിഴയും

വെട്ടത്തൂർ മല്ലശ്ശേരി കൃഷ്ണൻകുട്ടി(40)യെയാണ് കോടതി ശിക്ഷിച്ചത്

മലപ്പുറം: 13 -കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ യുവാവിന് പത്തു വർഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വെട്ടത്തൂർ മല്ലശ്ശേരി കൃഷ്ണൻകുട്ടി(40)യെയാണ് കോടതി ശിക്ഷിച്ചത്. മഞ്ചേരി പോക്സോ അതിവേഗ കോടതി ആണ് ശിക്ഷ വിധിച്ചത്. ജഡ്ജി എഎം അഷ്റഫ് ആണ് ശിക്ഷ വിധിച്ചത്.

2018 ജൂൺ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ലോകകപ്പ് ഫുട്ബോൾ മത്സരം ടിവിയിൽ കണ്ട് രാത്രി 7.15-ന് വീട്ടിലേക്ക് മടങ്ങവെ വെട്ടത്തൂരിലെ ഇടവഴിയിൽ വെച്ച് കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. സ്‌കൂളിൽ പുതുതായി നിർമ്മിക്കുന്ന ക്ലാസ് മുറിയിൽ വെച്ച് 2018 മെയ് 10-നും കുട്ടിയെ പ്രതി ഉപദ്രവിച്ചിരുന്നതായി പരാതിയിൽ പറയുന്നുണ്ട്.

Read Also : ‘ഞങ്ങളുടെ ബോഗി മറിയാത്തതുകൊണ്ട് രക്ഷപ്പെട്ടു, ബോഗിയില്‍ നിന്ന് ഇറങ്ങി നടക്കുന്നതിനിടെ മൂന്നു നാല് മൃതദേഹങ്ങള്‍ കണ്ടു’

ഇന്ത്യൻ ശിക്ഷാ നിയമം 377 വകുപ്പ് പ്രകാരം പ്രകൃതിവിരുദ്ധ പീഡനത്തിന് പത്തു വർഷം കഠിന തടവ്, ഒരു ലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്ന് മാസത്തെ അധിക തടവ്, പോക്സോ വകുപ്പ് പ്രകാരം മൂന്ന് വർഷം തടവ്, 25000 രുപ പിഴ, പിഴയടക്കാത്ത പക്ഷം രണ്ടു മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. പിഴയൊടുക്കുന്ന തുക പീഡനത്തിനിരയായ കുട്ടിക്ക് നൽകാനും കോടതി വിധിയിൽ പറയുന്നു.

11 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 15 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ സോമസുന്ദരൻ ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button