ചെന്നൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈ. രാഹുൽ തൊഴിൽരഹിതനായതുകൊണ്ട് ഇന്ത്യയിലെ മുഴുവൻ യുവാക്കളും തൊഴിൽ രഹിതനായതുകൊണ്ട് ഇന്ത്യയിലെ മുഴുവൻ യുവാക്കളും തൊഴിൽരഹിതരാണെന്ന് കണക്കാക്കാനാകില്ലെന്ന് അണ്ണാമലൈ പറഞ്ഞു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്ത്യാ ടുഡേ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന്റെ സംസ്‌കാരം ദേശീയ പാർട്ടികൾക്ക് തമിഴ്‌നാട്ടിൽ ചീത്തപ്പേരുണ്ടാക്കുന്നതിന് കാരണമായെന്ന് അണ്ണാമലൈ ആരോപിച്ചു. രാഹുൽ ഗാന്ധിക്ക് തൊഴിലില്ലാത്തതിനാൽ രാജ്യത്തെ യുവാക്കളെല്ലാം തൊഴിൽ രഹിതരാണെന്ന് അർഥമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കർണാടകത്തിൽ വോട്ടുശതമാനം നിലനിർത്താൻ പാർട്ടിക്ക് സാധിച്ചു.
2024 തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവയ്ക്കും. ഇതിൽ മോദി ഘടകം പ്രധാന പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എന്നാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മോദി പ്രഭാവം വിലപോകില്ലെന്ന് കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ മറുപടി പറഞ്ഞു. വിദ്വേഷ രാഷ്ട്രീയവുമായി ബി.ജെ.പിക്ക് ഈ സംസ്ഥാനങ്ങളിൽ മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments