MalappuramKeralaNattuvarthaLatest NewsNews

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ലോ​റി​യി​ൽ എം.ഡി.എം.എ കടത്ത് : രണ്ടുപേർ അറസ്റ്റിൽ

കൊ​ണ്ടോ​ട്ടി പു​ളി​ക്ക​ൽ പാ​ല​ച്ചി​ങ്ങ​ൽ നൗ​ഫ​ൽ (32), ഫ​റോ​ക്ക് ന​ല്ലൂ​ർ പു​ത്തൂ​ർ​കാ​ട് സ്വ​ദേ​ശി ജം​ഷീ​ദ് (31) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

പ​ന്തീ​രാ​ങ്കാ​വ്: ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ലോ​റി​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 400 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ. കൊ​ണ്ടോ​ട്ടി പു​ളി​ക്ക​ൽ പാ​ല​ച്ചി​ങ്ങ​ൽ നൗ​ഫ​ൽ (32), ഫ​റോ​ക്ക് ന​ല്ലൂ​ർ പു​ത്തൂ​ർ​കാ​ട് സ്വ​ദേ​ശി ജം​ഷീ​ദ് (31) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്.

കോ​ഴി​ക്കോ​ട് ആ​ന്റി ന​ർ​ക്കോ​ട്ടി​ക് സെ​ൽ അ​സി. ക​മീ​ഷ​ണ​ർ പ്ര​കാ​ശ​ൻ പ​ട​ന്ന​യി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ന്റി നാ​ർ​ക്കോ​ട്ടി​ക് ഷാ​ഡോ ടീ​മും സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ടി.​വി. ധ​ന​ഞ്ജ​യ​ദാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സും ചേർന്നാണ് പരിശോധന നടത്തിയത്.

Read Also : കാര്‍ട്ടൂണ്‍മാന്‍ ബാദുഷ അനുസ്മരണം: ആര്‍ട്ട്‌ഫിലും നൊച്ചിമസേവന ലൈബ്രറിയില്‍ കാര്‍ട്ടൂണ്‍മാന്‍ ബാദുഷകോര്‍ണറും ജൂൺ രണ്ടിന്

ബം​ഗ​ളൂ​രു​വി​ൽ​ നി​ന്ന് ലോ​റി​യി​ൽ ടൈ​ൽ​സ് കൊ​ണ്ടു​വ​രു​ന്ന​ത് മ​റ​യാ​ക്കി എം.​ഡി.​എം.​എ ക​ട​ത്തു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ​വി​വ​രം ലഭിച്ചതിന്റെ അ​ടി​സ്ഥാ​ന​ത്തിലായിരുന്നു പരിശോധന. തു​ട​ർ​ന്നാ​ണ് 400 ഗ്രാം ​ല​ഹ​രി​മ​രു​ന്നു​മാ​യി ഇ​രു​വ​രും ബു​ധ​നാ​ഴ്ച ദേ​ശീ​യ​പാ​ത​യി​ൽ പാ​ലാ​ഴി​ക്കു ​സ​മീ​പം പി​ടി​യി​ലാ​വു​ന്ന​ത്.

ഫ​റോ​ക്ക്, രാ​മ​നാ​ട്ടു​ക​ര ഭാ​ഗ​ങ്ങ​ളി​ൽ ചി​ല്ല​റ വി​ൽ​പ​ന​ക്കു​ള്ള​താ​ണ് പി​ടി​കൂ​ടി​യ എം.​ഡി.​എം.​എ. ഇ​വ​രി​ൽ ​നി​ന്ന് വാ​ങ്ങി​യ​വ​രി​ലേ​ക്കും വി​ൽ​പ​ന​ക്കാ​രി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​മെ​ന്ന് അ​സി. ക​മീ​ഷ​ണ​ർ പ്ര​കാ​ശ​ൻ പ​ട​ന്ന​യി​ൽ പ​റ​ഞ്ഞു. പ്ര​തി​ക​ളി​ലൊ​രാ​ളാ​യ നൗ​ഫലിന് 2013-ൽ ക​ഞ്ചാ​വ് കേ​സി​ൽ ര​ണ്ടു​വ​ർ​ഷ​ത്തെ ശി​ക്ഷ വി​ധി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ കോ​ട​തി​യി​ൽ നി​ന്ന് അ​പ്പീ​ലി​ൽ പു​റ​ത്തി​റ​ങ്ങി​യാ​ണ് വീ​ണ്ടും ല​ഹ​രി ക​ട​ത്തി​ൽ സ​ജീ​വ​മാ​ക്കി​യ​ത്.

പ​ന്തീ​രാ​ങ്കാ​വ് സ്റ്റേ​ഷ​ൻ എ.​എ​സ്.​ഐ ടി. ​പ്ര​ഭീ​ഷ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ എം. ​ര​ഞ്ജി​ത്ത്, പി. ​ശ്രീ​ജി​ത്ത്കു​മാ​ർ, ഇ. ​സ​ബീ​ഷ്, ഡ​ൻ​സാ​ഫ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ മ​നോ​ജ് എ​ട​യേ​ട​ത്, നാർ​ക്കോ​ട്ടി​ക് ഷാ​ഡോ അം​ഗ​ങ്ങ​ളാ​യ സി.​പി.​ഒ പി.​സി. സു​ഗേ​ഷ്, എം.​കെ. ല​തീ​ഷ്, എം. ​ഷി​നോ​ജ്, എ​ൻ.​കെ ശ്രീ​നാ​ഥ്, പി.​കെ. ദി​നേ​ശ്, തൗ​ഫീ​ഖ്, പി. ​അ​ഭി​ജി​ത്ത്, ഇ.​വി. അ​തു​ൽ, മി​ഥു​ൻ രാ​ജ്, ഇ​ബ്നു ഫൈ​സ​ൽ, കെ.​പി. ബി​ജീ​ഷ് എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button