ചേർത്തല: ചേര്‍ത്തലയിൽ ഗുണ്ടാ ആക്രമണത്തെ തുടർന്ന് ഒരാൾക്ക് വെടിയേറ്റ സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ. വയലാർ പഞ്ചായത്ത് ഒമ്പതാം വാർഡിൽ ചെട്ടിശ്ശേരിച്ചിറ വീട്ടിൽ സച്ചു എന്ന സുരാജ് (27), ചേർത്തല മുനിസിപ്പൽ എട്ടാം വാർഡിൽ കൂമ്പേൽ വീട്ടിൽ അഭിരാം (29), കുത്തിയതോട് പഞ്ചായത്ത് ആറാം വാർഡിൽ നന്ദനം വീട്ടിൽ അനന്തകൃഷ്ണൻ (26), വയലാർ പഞ്ചായത്ത് ഒന്നാം വാർഡിൽ കുളവൻചിറ വീട്ടിൽ കുട്ടൂസൻ എന്ന രാഹുൽ (25), പട്ടണക്കാട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ പുൽപ്പാറ കോളനിയിൽ ചന്തു എന്ന രാഹുൽഷ (27), പട്ടണക്കാട് പഞ്ചായത്ത് അഞ്ചാം വാർഡിൽ രാഹുൽ നിവാസിൽ ഡാലി എന്ന രാഹുൽ (31) എന്നിവരാണ് അറസ്റ്റിലായത്.
നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും രണ്ട് യുവാക്കളെ ക്രൂരമായി മർദ്ദിക്കുകയും ചെയ്ത കേസിലെ പ്രതികളാണ് അറസ്റ്റിലായവർ. നഗരത്തില്‍ ജിംനേഷ്യത്തിനു നേരെ സ്ഫോടക വസ്തു ഏറിഞ്ഞതിന്റെ തുടര്‍ച്ചയായാണ് അക്രമ പരമ്പരയുണ്ടായത്. ആക്രമണങ്ങളില്‍ ഒരാള്‍ക്ക് എയര്‍ഗണ്ണില്‍നിന്നുള്ള വെടിയേറ്റിരുന്നു. വിവിധയിടങ്ങളിലായി മൂന്ന് വീടുകള്‍ക്കു നേരെയും അക്രമമുണ്ടായി. ഏതാനും വാഹനങ്ങളും തകര്‍ത്തിരുന്നു.
ദേശീയപാതയില്‍ ഒറ്റപ്പുന്നകവലക്കു സമീപമാണ് അക്രമങ്ങൾ ആരംഭിച്ചത്. ഇവിടെ രണ്ടു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതിന്റെ തുടര്‍ച്ചയായി വയലാറിൽ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ചു. മുതുകില്‍ വെടിയേറ്റ വയലാര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് ഗണേഷ് നികര്‍ത്ത് രഞ്ജിത്ത്(26) താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
സച്ചു, ചന്തു, അഭിരാം എന്നിവർക്കെതിരെ മുൻപ് കാപ്പാ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചിരുന്നു. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Post Your Comments