കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനില്‍ തീ പിടിച്ച സംഭവത്തില്‍ ഫോറന്‍സിക് പരിശോധന തുടരുന്നു. ഫോറന്‍സിക് പ്രാഥമിക പരിശോധനയില്‍ കോച്ചിന് അകത്തു നിന്ന് കല്ല് കണ്ടെത്തി. വിന്‍ഡോ ഗ്ലാസ് പൊളിച്ച ഭാഗത്താണ് കല്ല് ഉണ്ടായിരുന്നത്. ഇന്റലിജന്‍സ് ബ്യൂറോ അഡീഷ്ണല്‍ എസ് പിയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. പരിശോധനയില്‍ ട്രെയിനിന് അകത്ത് ആള് കയറിയെന്ന് കണ്ടെത്തിയിട്ടുണ്ട്.
Read Also: ചാരുംമൂട്ടിൽ ബേക്കറിക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം
ട്രെയിന്‍ ബോഗിയിലെ ശുചി മുറി തകര്‍ത്തു. കണ്ണാടി കുത്തിപ്പൊട്ടിക്കുകയും ക്ലോസറ്റില്‍ കല്ല് ഇടുകയും ചെയ്തു. ഫോറന്‍സിക് സംഘവും ഡോഗ് സ്ക്വാഡും ബോഗി പരിശോധിച്ചു. അതിനിടെ, പൊലീസ് നായ മണം പിടിച്ചു സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോയി. നിലവില്‍ ഫോറന്‍സിക് പരിശോധന തുടരുകയാണ്. ആസൂത്രിതമായി തീവെച്ചതാണ് എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
അതേസമയം, റെയില്‍വേ അമിനിറ്റീസ് കമ്മറ്റി ചെയര്മാന് പി കെ കൃഷ്ണദാസ് സ്ഥലം സന്ദര്‍ശിക്കുകയാണ്. സംഭവത്തില്‍ എന്‍ ഐ എ വിവരശേഖരണം നടത്തിക്കൊണ്ടിരിക്കുകയാണ്. എക്സിക്യൂട്ടീവ് എക്സ്പ്രസ്സില്‍ തന്നെയാണ് വീണ്ടും തീപിടിത്തം ഉണ്ടായിട്ടുള്ളത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. ഒരു ബോഗി പൂര്‍ണ്ണമായും കത്തി നശിച്ചു. പുലര്‍ച്ചെ 1.45 ഓടെ ആണ് തീപടര്‍ന്നത്. പിന്‍ഭാഗത്തെ ജനറല്‍ കോച്ചില്‍ ആണ് തീപ്പിടിത്തമുണ്ടായത്. അഗ്നിശമന വിഭാഗം എത്തി തീ അണച്ചു. അതേസമയം, സംഭവത്തില്‍ അട്ടിമറി സംശയിക്കുന്നതായി റെയില്‍വെ അധികൃതര്‍ പറഞ്ഞു. പെട്രോള്‍ പോലുള്ള ഇന്ധനം ഒഴിച്ച് കത്തിച്ചതായി സംശയിക്കുന്നുണ്ട്. കത്തിയത് എലത്തൂരില്‍ തീ പിടിച്ച അതെ തീവണ്ടി തന്നെയാണ്. രാത്രി കണ്ണൂരില്‍ യാത്ര അവസാനിച്ചതിനു ശേഷം ആണ് തീ പിടിച്ചത്.
Post Your Comments