മാവേലിക്കര: മാവേലിക്കരയിൽ സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി ആറുപേർ പിടിയിലായി. ചെട്ടികുളങ്ങര കണ്ണമംഗലം ചാക്കടയിൽ ഹരിപ്രസാദ് (18), കണ്ടിയൂർ വടക്കേവിളയിൽ എസ്.ആകാശ് (27), കണ്ടിയൂർ കളരിയിൽ വീട്ടിൽ അമൽ(23), ആഞ്ഞലിപ്ര മണ്ണൂത്തറയിൽ വീട്ടിൽ എ. അഭി(23), മറ്റംതെക്ക് കൃഷ്ണഭവനത്തിൽ രാഹുൽകൃഷ്ണൻ (25), കണ്ടിയൂർ കൃഷ്ണഭവനത്തിൽ നന്ദുകൃഷ്ണണൻ (22) എന്നിവരാണ് പിടിയിലായത്.
മാവേലിക്കരയിൽ സിന്തറ്റിക് മയക്കുമരുന്ന് ഇനത്തിൽപെട്ട മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ (എംഡിഎംഎ) കച്ചവടം നടത്തുന്ന സംഘത്തെക്കുറിച്ച് ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി ഡോ.ആർ ജോസിന്റെ നേതൃത്വത്തിൽ മാവേലിക്കര പൊലീസ് ഇൻസ്പെക്ടർ സി.ശ്രീജിത്തും സംഘവും കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് ആറു ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഗംഗാപ്രസാദിനെ മാവേലിക്കര മിച്ചൽ ജംഗ്ഷന് തെക്കു ഭാഗത്തെ ബാറിൽ നിന്നും മറ്റുള്ളവരെ തട്ടാരമ്പലത്തിലെ ലോഡ്ജിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
Read Also : ഇന്ത്യ ഒരു ലോകശക്തിയായി മാറിക്കഴിഞ്ഞു: പ്രധാനമന്ത്രി നരേന്ദ്ര മോദി
എസ്ഐമാരായ സി. പ്രഹ്ലാദൻ, ആർ. ആനന്ദകുമാർ, എസ് സിപിഒമാരായ സിനു വർഗീസ്, ആർ. രാജേഷ് കുമാർ, ശാലിനി എസ്. പിള്ള, സിപിഒമാരായ വി.വി. ഗിരീഷ് ലാൽ, എസ്. ജവഹർ, അരുൺ ഭാസ്ക്കർ, എസ്. ശരത് കുമാർ, അനൂപ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments