മംഗലപുരം: മംഗലപുരത്ത് വീണ്ടും ഗുണ്ടാലഹരി മാഫിയയുടെ ആക്രണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ആനതാഴ്ച്ചിറ ലക്ഷംവീട് കോളനി സ്വദേശികളായ നിസാമുദീൻ (19), സജിൻ (19), സനീഷ് (21), നിഷാദ് (19) എന്നിവർക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മംഗലപുരം സ്വദേശികളായ ഷെഹിൻ (26), അഷ്റഫ് (24) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ശനിയാഴ്ച രാത്രി ഏഴര മണിയോടുകൂടി കൊയ്ത്തൂർക്കോണം വെള്ളൂർ പള്ളിയ്ക്ക് സമീപമാണ് മൂന്നംഗ സംഘം നാലു പേരെ ആക്രമിച്ചത്. ഇതിൽ മൂന്നുപേർക്ക് കത്തി കൊണ്ട് കുത്തേൽക്കുകയായിരുന്നു. കുത്തേറ്റ നിസാമുദ്ദീൻ മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പ്രതികളിൽ രണ്ടുപേരെ മംഗലപുരം പൊലീസ് പിടികൂടി. കാപ്പ കഴിഞ്ഞു പുറത്തിറങ്ങിയ പ്രതികളാണ് അക്രമത്തിനു പിന്നിൽ. അഷ്റഫിന്റെ സഹോദരൻ അൻസറിനെ പിടികൂടാനുണ്ട്. പള്ളിയിൽ നിന്നും നോമ്പുതുറന്നു തിരികെ പോകുന്നതിനിടയിലായിരുന്നു മൂന്നുപേർക്ക് കുത്തേറ്റത്. കളിസ്ഥലത്തുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
വെള്ളൂർ സ്വദേശിയായ പതിനഞ്ചു വയസുകാരനാണ് ക്വട്ടേഷൻ കൊടുത്തതെന്ന് പോലീസ് പറഞ്ഞു. അക്രമം നടത്തുന്നതിനുമുമ്പ് പ്രതികൾ ഓട്ടോ ഡ്രൈവറായ സിദ്ധിഖിനെ (44) മർദി ക്കുകയും പണവും മൊബൈൽ ഫോണും തട്ടിയെടുക്കുകയും ചെയ്തു. പരിക്കേറ്റ പനവൂർ സ്വദേശി സിദ്ദീഖ് ചികിത്സ തേടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments