KeralaLatest NewsNews

പൊങ്കാലയ്ക്കിടെ ഗുണ്ടാ ആക്രമണം: നാലു പേർ അറസ്റ്റിൽ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ ഉണ്ടായ ഗുണ്ടാ ആക്രണവുമായി ബന്ധപ്പെട്ട് നാലു പേർ അറസ്റ്റിൽ. മുഖ്യപ്രതി ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ആറ്റുകാൽ പൊങ്കാലക്കിടെയാണ് കുപ്രസിദ്ധ ഗുണ്ടയായ ലുട്ടാപ്പി സതീഷ് എന്നറിയപ്പെടുന്ന സതീഷിനെ ഏഴംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. പലിശ പണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ആക്രമണം നടന്നത്.

Read Also: നീ പെണ്ണാണ് എന്ന് കേൾക്കുന്നത് അഭിമാനം: നീ വെറും പെണ്ണാണ് എന്ന് പറയുന്നിടത്താണ് പ്രതിഷേധമെന്ന് എറണാകുളം കളക്ടർ രേണുരാജ്

ആറ്റുകാൽ പൊങ്കാല നടക്കുന്നതിനിടെയാണ് ശ്രീകണ്‌ഠേശ്വരത്തുവച്ച് സതീഷിനെ ഇന്നോവ കാറിലെത്തിയവർ പരിക്കേൽപ്പിച്ചത്. പൊങ്കാലക്കിടെ അന്നദാനം നടത്തി വിശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. സാമ്പത്തിക ഇടപാടിലെ തർക്കമാണ് അക്രമത്തിന് പിന്നിലെന്ന് വഞ്ചിയൂർ പോലീസ് ചൂണ്ടിക്കാട്ടി.

Read Also: ബോൾഡ്നെസ് ഫുൾ മാറിടത്തില്‍ ആണോ മറഞ്ഞിരിക്കുന്നത്, ചില പെണ്ണുങ്ങളുടെ റീല്‍സ് കണ്ടു കണ്ണു തള്ളിപ്പോയി: ഡോ അനുജ ജോസഫ്

shortlink

Related Articles

Post Your Comments

Related Articles


Back to top button