പെട്രോളിനും ഡീസലും ഡിസ്കൗണ്ട് ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ എണ്ണവിതരണ കമ്പനിയായ നയാര എനർജി. പെട്രോളിന്റെയും ഡീസലിന്റെയും വിലയാണ് നയാര കുറച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പൊതുമേഖല എണ്ണ വിതരണ കമ്പനികളെ അപേക്ഷിച്ച് ഒരു രൂപ കുറച്ച് വിൽക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. റിലയൻസിന് പിന്നാലെയാണ് ഡിസ്കൗണ്ട് ഓഫറുമായി നയാരയും രംഗത്ത് എത്തിയിരിക്കുന്നത്.
നയാര എനർജിയുടെ പമ്പുകളിൽ ലിറ്ററിന് ഒരു രൂപയുടെ ഡിസ്കൗണ്ട് ലഭിക്കുന്നതാണ്. ജൂൺ അവസാനം വരെയാണ് ഡിസ്കൗണ്ട് ഓഫറിൽ പെട്രോളും ഡീസലും ലഭ്യമാക്കിയിരിക്കുന്നത്. ആഭ്യന്തര ഉപഭോഗം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് നയാര എനർജി അറിയിച്ചിട്ടുണ്ട്. രാജ്യത്തെ മൊത്തം പെട്രോൾ പമ്പുകളിൽ 7 ശതമാനമാണ് നയാരയുടെ പമ്പുകൾ.
രാജസ്ഥാൻ, മഹാരാഷ്ട്ര അടക്കമുള്ള പത്തോളം സംസ്ഥാനങ്ങളിലാണ് നയാരയുടെ ഓഫർ ലഭ്യമാകുക. അതേസമയം, പൊതുമേഖല എണ്ണ വിതരണ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ പമ്പുകളിൽ നിലവിലെ വില തുടരുന്നതാണ്.
Post Your Comments