
എലത്തൂർ: ഒരു കിലോ കഞ്ചാവുമായി മധ്യവയസ്കൻ പൊലീസ് പിടിയിൽ. എരഞ്ഞിക്കൽ കഴുങ്ങിൽ ഷൈജു (47)വാണ് പിടിയിലായത്.
Read Also : കുഞ്ഞ് തന്റേതല്ല എന്ന് സംശയം: നവജാതശിശുവിനെ വിഷം കുത്തിവെച്ച് കൊല്ലാൻ ശ്രമിച്ച് പിതാവ്, അറസ്റ്റ്
ചൊവ്വാഴ്ച രാവിലെ ആണ്ടി റോഡിൽ എലത്തൂർ പൊലീസാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് 1.1 കി.ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ലഹരിവസ്തുക്കളുടെ വിൽപനയുമായി ബന്ധപ്പെട്ട് മുമ്പും ഇയാൾക്കെതിരെ പൊലീസ് കേസടുത്തിരുന്നു.
ഇൻസ്പെക്ടർ എ. സായൂജ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ആർ. അരുൺ, എസ്.ഐ ജയേഷ് വാര്യർ, ഡ്രൈവർ സി.പി.ഒ മധുസൂദനൻ എന്നിവരുടെ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments