
വയനാട്: പുല്‍പ്പള്ളിയിലെ സര്‍വീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസില്‍ പരാതിക്കാരനായ കര്‍ഷകര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണങ്ങള്‍ തള്ളി ബാങ്ക് മുന്‍ പ്രസിഡന്റ് കെകെ എബ്രഹാം. രാജേന്ദ്രന്‍ നായരുടെ മരണം ദൗര്‍ഭാഗ്യകരമെന്ന് എബ്രഹാം പറഞ്ഞു.
രാഷ്ട്രീയലക്ഷ്യം വച്ചാണ് തന്നെ വേട്ടയാടുന്നത്. വീടുപണിയാനാണ് വായ്പ എന്ന് പറഞ്ഞാണ് രേഖകളുടെ അടിസ്ഥാനത്തില്‍ രാജേന്ദ്രന്‍ നായര്‍ക്ക് 25 ലക്ഷം രൂപ വായ്പ അനുവദിച്ചത്. 15 ലക്ഷം രൂപ മുടക്കി അദ്ദേഹം വീട് പണിതതായാണ് അറിയുന്നത്. പശുക്കളുടെ ഫാമും അദ്ദേഹത്തിന് ഉണ്ടായിരുന്നു. പശുക്കള്‍ ചത്തു പോയതിന്റെ മനോവിഷമം അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നും കെകെ എബ്രഹാം പറഞ്ഞു.
‘തന്റെ സ്വത്തുവിവരത്തെക്കുറിച്ച് സിബിഐ അന്വേഷിക്കട്ടെ. ഏതു തരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. രാജേന്ദ്രന്റെ മരണത്തെക്കുറിച്ച് പൊതു സമൂഹത്തെ അറിയിക്കാനുള്ള ബാധ്യത ഭരണകൂടത്തിന് ഉണ്ട്. സഹകരണ വകുപ്പിന്റെ അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്.
സര്‍ക്കാരിന് നല്‍കിയ അപ്പീലില്‍ ഹിയറിങ്ങിന് വിളിപ്പിച്ചിരുന്നു. പണം തന്റെ കൈവശത്തുനിന്നും ഈടാക്കുന്നതിനെതിരെ ആണ് അപ്പില്‍. പാര്‍ട്ടിക്കകത്തെ ഒരു നേതാവും ചില അണികളും ചേര്‍ന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു’- എബ്രഹാം ആരോപിച്ചു.
Post Your Comments